കോഴിക്കോട് എലത്തൂര്‍ എംഎല്‍എ വിദ്യാബാലകൃഷ്ണനെ മന്ത്രിയാക്കാമെന്ന് ഡല്‍ഹിയില്‍ നിന്ന് വ്യാജഓഫര്‍. സംസ്ഥാന മന്ത്രിസഭ പുനസംഘടന ഉടന്‍വരുമെന്നും, മന്ത്രിയാക്കണമെങ്കില്‍ 3 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വാട്സാപ്പ് കോള്‍ വന്നത്. സംശയം തോന്നിയ എംഎല്‍എ ഇത് എംപിയുടെ ഓഫിസിനെ അറിയിച്ചപ്പോള്‍ അങ്ങനെയൊരു ഫോണ്‍ കോള്‍ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. എംഎഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി .
ഫോണ്‍കോളില്‍ മന്ത്രിയോട് ഇംഗ്ലിഷിലായിരുന്നു സംസാരം. മന്ത്രിയാക്കാമെന്ന വാഗ്ദാനം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട എംഎല്‍എ പണം തരാമെന്നും എങ്ങനെയാണ് നിങ്ങള്‍ തന്നെ മന്ത്രിയാക്കാന്‍ പോകുന്നതെന്നും തിരിച്ചുചോദിച്ചു. ഏകദേശം 10 മിനിറ്റ് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാന്‍ നടത്തുന്ന ഓപ്പറേഷന്‍ വിവരിച്ചു.
പിന്നീട് ഫോണ്‍ കട്ട് ചെയ്ത ശേഷം എംഎല്‍എ പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസില്‍ തന്നെ വിളിച്ചന്വേഷിച്ചു. അത്തരമൊരു ഫോണ്‍കോള്‍ ചെയ്തിട്ടില്ലായെന്ന് എംപി ഓഫീസ് സ്ഥിരീകരിച്ചതോടെ കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഉടന്‍ തന്നെ എംഎല്‍എ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. വിളിച്ച നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്ന് എംഎല്‍എ വ്യക്തമാക്കുന്നു.