പാലക്കാട് മണ്ണാർക്കാട് അച്ഛൻ്റെ സഹോദരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിക്കുട്ടിയാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ഗുരുതരമായി പരുക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി ശശി (42) മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ശശി മാധവിക്കുട്ടിയോട് പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വൈരാഗ്യം ആണ് ആക്രമിക്കാൻ കാരണം. പ്രതി ശശിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു.