Image Credit: X

ഇന്ത്യയില്‍ ടെലിഗ്രാമിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്നും റിലയന്‍സും വാട്സാപ്പുമാണ്  ഉത്തരവാദികളെന്നും ടെലിഗ്രാം സിഇഒ പവേല്‍ ദുരോവ്. ഇന്ത്യയ്ക്ക് പുറമെ യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ടെലിഗ്രാം സേവനം തടസപ്പെടുന്നതിനും റിലയന്‍സ് ഇടയാക്കിയെന്നും ദുരോവ് ആരോപിച്ചു.

അതേസമയം, ദുരോവിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍ വേറെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വേറെ, ഇത് തമ്മില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ദുരോവ് ചെയ്തതെന്നും ടെലികോം രംഗത്തെ പ്രമുഖര്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.  

' ഇന്ത്യയ്ക്ക് പുറത്തുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ടെലിഗ്രാം സേവനം ലഭിക്കുന്നത് റിലയന്‍സ് തടസപ്പെടുത്തിയിരിക്കുകയാണ്. ബിജിപി ഹൈജാക്കിങിലൂടെയാണ് ഇങ്ങനെ ചെയ്തത്. ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും റിലയന്‍സ് ഇത് ഗൗനിച്ചില്ല. ഇത് വിപണിയിലെ മല്‍സരത്തിന്‍റെ ഭാഗം തന്നെയാണെന്ന്  വേണം കരുതാന്‍. വാട്സാപ്പിന്‍റെ മാതൃസ്ഥാപനമായ മെറ്റ, റിലയന്‍സിന്‍റെ ഭാഗിക ഉടമസ്ഥരാണെന്ന കാര്യം വിസ്മരിക്കുന്നില്ല' എന്നായിരുന്നു ദുരോവ് എക്സില്‍ കുറിച്ചത്.  'ഇത്തരത്തിലുള്ള ദുരുപയോഗം ആശങ്കപ്പെടുത്തുന്നതാണ്. നിലവില്‍ ഇന്ത്യയിലെ ടെലിഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സാപ്പുമാണെന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നില്ല' എന്നും ദുരോവിന്‍റെ ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ മെറ്റയ്ക്ക് ചെറിയ ഓഹരിയാണുള്ളതെന്നതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്‍റര്‍നെറ്റ് സേവനത്തിനുള്ള സബ്സീ കേബിളുകള്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്‍റേതാണ്. അതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ബന്ധമില്ല. 

നീറ്റ് പരീക്ഷ കുറ്റമറ്റതായി നടത്തുന്നതിനായി ഈ മാസം 22 വരെയാണ് ടെലിഗ്രാമിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ ടെലിഗ്രാം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്‍ടിഎയ്ക്കാണ് പരീക്ഷാ നടത്തിപ്പിന്‍റെ ഉത്തരവാദിത്തം. മേയ് മൂന്നിന് നടത്തിയ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. വരുന്ന ഞായറാഴ്ചയാണ് പുനപരീക്ഷ നടത്തുക.

ENGLISH SUMMARY:

Telegram CEO Pavel Durov has triggered a massive global controversy by alleging that Reliance and WhatsApp orchestrated a strategic conspiracy to enforce the ongoing ban on his messaging platform in India. Taking to X (formerly Twitter), Durov claimed that Reliance deliberately disrupted Telegram's services for millions of international users, including those in the UAE, through systemic BGP hijacking. He further insinuated that this aggressive technical disruption stems from commercial anti-competitiveness, pointing out that WhatsApp's parent company, Meta, holds a partial financial stake in Reliance. However, industry experts dismissed his conspiracy theory as completely baseless, clarifying that Durov confused the bankrupted Reliance Communications—which manages subsea internet cables—with Mukesh Ambani's Reliance Industries Limited. The Indian government had officially suspended Telegram's operations nationwide until June 22 to ensure the airtight security of the upcoming National Eligibility cum Entrance Test (NEET). This temporary regulatory block was implemented by the National Testing Agency (NTA) after explicit forensic evidence proved that Telegram channels were actively weaponized to leak exam question papers during the canceled May 3 test.