.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം ആപ്പ് നീക്കം ചെയ്തു. നിലവിൽ പ്ലേ സ്റ്റോറിൽനിന്ന് ടെലിഗ്രാം ആപ്പ് തിരയുന്നവർക്ക് ഈ ആപ്പ് ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. ആപ്പിൾ സ്റ്റോറിൽ നിന്നും ടെലിഗ്രാം ഉടൻ തന്നെ നീക്കം ചെയ്തേക്കും. നീറ്റ് യുജി പുന:പരീക്ഷയ്ക്ക് മുന്നോടിയായാണ് രാജ്യത്ത് ടെലിഗ്രാം അപ്ലിക്കേഷന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിനെതിരെ ടെലിഗ്രാം സ്ഥാപകൻ പാവൽ ദുരോവ് രംഗത്തുവന്നു.

 

ചോദ്യപേപ്പർ ചോർത്തിയവരെ പിടികൂടുന്നതിന് പകരം ഇന്ത്യയിലെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെയാണ് സർക്കാർ ശിക്ഷിക്കുന്നത്. അടിസ്ഥാന പ്രശ്നം തിരിച്ചറിയാതെയുള്ള നടപടിയെന്നും ടെലിഗ്രാം സ്ഥാപകൻ വിമർശിച്ചു. നീറ്റ് പുന:പരീക്ഷയ്ക്ക് മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചോദ്യപേപ്പറുകൾ പരീക്ഷ കേന്ദ്രങ്ങളിൽ എത്തിക്കുന്നത് ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും.

 

വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളും 200ലധികം സർവീസുകൾ നടത്തി. ചോദ്യപേപ്പർ ചോർച്ച തടയാൻ ചരിത്രത്തിലാദ്യമായാണ് വ്യോമ ലോജിസ്റ്റിക്സ് ഓപ്പറേഷൻ എൻടിഎ നടപ്പിലാക്കുന്നത്. അർധസൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Telegram has been temporarily removed from the Google Play Store in India ahead of the NEET UG re-examination. Telegram founder Pavel Durov criticized the move, arguing that millions of users are being affected instead of those responsible for question paper leaks. Authorities have launched extensive security measures, including Air Force logistics operations and paramilitary deployment, to ensure the integrity of the examination process.