റെയില്‍വേ ട്രാക്കിലേക്ക് വീണുപോയ ഇന്തൊനീഷ്യന്‍ യുവതിയുടെ ദുപ്പട്ട വീണ്ടെടുക്കാന്‍ സാഹസികമായി എടുത്തുചാടി ഇന്ത്യന്‍ യുവാവ്. ഡല്‍ഹിയില്‍ നിന്നുള്ള ഈ വിഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാവുകയാണ്. യുവതി വിഡിയോ എടുക്കുന്നതിനിടെ ദുപ്പട്ട പറന്ന് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണുപോവുകയായിരുന്നു. ട്രെയിനില്‍ ഡോറിനോട് ചേര്‍ന്നുനിന്നാണ് യുവതി വിഡിയോ എടുക്കാന്‍ ശ്രമിച്ചത്, ഇതിനിടെയാണ് സംഭവം.

ഡിജിറ്റൽ ക്രിയേറ്ററായ @indaha.l എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ദുപ്പട്ട വീണുപോയ സംഭവത്തില്‍ യുവതി പ്രതികരിക്കുന്നതിനു മുന്‍പേ തന്നെ സമീപത്ത് പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവാവ് ഇടപെടുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ടു തന്നെ ദുപ്പട്ടയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ മറ്റൊന്നും നോക്കാതെ ട്രാക്കിലേക്ക് എടുത്തു ചാടുകയായിരുന്നു.

യുവതിയെക്കൂടി അമ്പരപ്പിച്ചായിരുന്നു ഇന്ത്യന്‍ യുവാവിന്റെ സമയോചിത ഇടപെടല്‍. അദ്ദേഹം ഇത്രത്തോളം സാഹസികമായി തന്നെ സഹായിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് യുവതി പ്രതികരിച്ചു. എന്നാല്‍ ഉപകാരം ചെയ്തതിനു പിന്നാലെ പ്രതിഫലത്തിനോ അഭിനന്ദനത്തിനോ കാത്തുനില്‍ക്കാതെ ചിരിച്ചുകൊണ്ട് യുവാവ് അവിടെനിന്നും പോവുകയായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ‘കുച്ച് കുച്ച് ഹോത്താ ഹേ’ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ‘രാഹുൽ കൃത്യസമയത്ത് എത്തി’ എന്നാണ് വിഡിയോയ്ക്ക് ഉപയോക്താവ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.  

Brave Indian Man Rescues Indonesian Woman's Scarf from Railway Tracks:

An Indian man heroically rescued a lost scarf for an Indonesian woman who dropped it onto the railway tracks, in a heartwarming incident captured on video in Delhi. The swift and selfless act by the young man has gone viral across social media platforms.