തമിഴ്നാട് വോട്ടെടുപ്പില്‍ ടിവികെ തരംഗം തുടരുന്നതിനിടെ വിജയ്​യെ വീട്ടിലെത്തി കണ്ട് നടി തൃഷ. നീലാങ്കരയിലെ വീട്ടിലെത്തിയാണ് തൃഷ വിജയ്​യെ കണ്ടത്. ഇരുവരേയും ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് വിജയത്തില്‍ വിജയ്​യെ നേരിട്ട് അഭിനന്ദിക്കാന്‍ തൃഷ എത്തിയത്. 

തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ കൂടിയാണ് തമിഴകത്ത് വോട്ടെണ്ണല്‍ നടക്കുന്നത്. പുലര്‍ച്ചെ താരം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തൃഷയുടെ പേരും മുഴങ്ങിക്കേട്ടിരുന്നു. വിജയ്​യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന ചര്‍ച്ചകളുയര്‍ന്നിരുന്നു. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ഇത് ആയുധമാക്കി. പിന്നാലെ ഇരുവരും ഒരു വിവാഹചടങ്ങില്‍ ഒരുമിച്ചെത്തിയതും ഈ ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചിരുന്നു. വോട്ടെടുപ്പ് ദിനത്തിലും തൃഷ ശ്രദ്ധാകേന്ദ്രമായി. വോട്ട് ചെയ്തതിന് ശേഷം വിജയ് ചിത്രം 'ഗില്ലി'യിലെ പാട്ടിനൊപ്പമാണ് തന്‍റെ ചിത്രം തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

അതേസമയം തമിഴ്‌നാടിന്‍റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കാവുന്ന ലീഡുമായാണ് വിജയ്‌യുടെ പാര്‍ട്ടി ടിവികെ മുന്നേറുന്നത്. നൂറിലധികം സീറ്റുകളില്‍ ടിവികെ മുന്നിലാണ്. വിജയ് ആകട്ടെ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ്ക്ക് ലീഡ് ചെയ്യുന്നു. പെരമ്പൂരിൽ 13,500ത്തില്‍ അധികം വോട്ടിനാണ് വിജയ് മുന്നിട്ട് നില്‍ക്കുന്നത്. 

ENGLISH SUMMARY:

Trisha Krishnan met Vijay at his residence following the TVK party's significant lead in the Tamil Nadu elections. This visit comes amidst discussions surrounding their past collaborations and recent rumors, with Trisha also celebrating her birthday on election counting day.