TAGS

അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യൻ സിനിമാ താരം തൃഷ കൃഷ്ണന്‍. അമ്മ ഉമ കൃഷ്ണന്റെ 70-ാം പിറന്നാൾ ആഘോഷിച്ച തൃഷയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അമ്മ കേക്ക് മുറിക്കുന്നതിന്റെയും സമ്മാനങ്ങൾക്കൊപ്പമിരിക്കുന്നതിന്റെയും ചിത്രങ്ങൾ തൃഷ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

എഴുപതാം വയസ്സിലും ഉമ കൃഷ്ണനെ കണ്ടാൽ പ്രായം തോന്നിക്കില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. തൃഷയുടെ ചേച്ചിയാണെന്നേ പറയൂ എന്നും, മകളേക്കാൾ സുന്ദരിയാണ് അമ്മയെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

മുൻപ് പല സിനിമകളിൽ നിന്നും അഭിനയിക്കാൻ അവസരങ്ങൾ വന്നിരുന്നെങ്കിലും മകൾ തൃഷയുടെ സിനിമാ കരിയറിന് പൂർണ്ണ പിന്തുണ നൽകാനായി ഉമ അതെല്ലാം വേണ്ടെന്നുവെക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു പരസ്യചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്

ENGLISH SUMMARY:

Trisha Krishnan celebrated her mother Uma Krishnan's 70th birthday with a heartwarming post that went viral on social media. Fans were impressed by Uma Krishnan's youthful appearance, with many commenting on her beauty and comparing her to a sister rather than a mother.