modi-influencer

നരേന്ദ്രമോദി ആരാധകനായ അച്ഛന്റെ മധുരപ്രിയം ഒന്ന് കുറയ്ക്കാന്‍ ഉപദേശിക്കാമോയെന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറുടെ ആവശ്യത്തിന് ഹൃദ്യമായ മറുപടി നല്‍കി പ്രധാനമന്ത്രി. യുവരാജ് ദുവയെന്ന കൊണ്ടന്റ് ക്രിയേറ്ററാണ് സോഷ്യല്‍മീഡിയയെ രസിപ്പിച്ച പോസ്റ്റ് പങ്കുവച്ചത്. പിതാവ് കടുത്ത മോദി ഫാനാണെന്നും അങ്ങ് പറഞ്ഞാല്‍ ഒരുപക്ഷേ പിതാവ് മധുരം ഉപേക്ഷിച്ച് ആരോഗ്യം ശ്രദ്ധിക്കുമെന്നുമാണ് ദുവ പ്രധാനമന്ത്രിയോട് പറയുന്നത്. 

ദുവ പോസ്റ്റ് ചെയ്ത റീല്‍ നരേന്ദ്രമോദി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പങ്കുവച്ചു. ദുവയുടെ ആവശ്യത്തിന് മോദി മറുപടിയും എഴുതി.  യുവരാജിന്റെ അപേക്ഷയില്‍ പിതാവിനോടും മറ്റെല്ലാവരോടും മധുരം ഉപേക്ഷിക്കാന്‍ ഞാനാവശ്യപ്പെടുകയാണെന്ന് മോദി കുറിച്ചു. 

മാത്രമല്ല അനാരോഗ്യകരമായ ഭക്ഷണശീലം അമിതവണ്ണത്തിനും പലതരം രോഗങ്ങള്‍ക്കും ഇടയാക്കുമെന്നും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി ഉപദേശിക്കുന്നു. ഇന്ത്യയിലെ വലിയൊരു ശതമാനം പിതാക്കന്‍മാരും മോദിയെ പിന്തുണയ്ക്കുന്നവരാണെന്നും സ്വന്തം കുടുംബാംഗങ്ങള്‍ പറയുന്നത് കേട്ടില്ലെങ്കിലും മോദിജി പറയുന്നത് കേള്‍ക്കുമെന്നും ദുവ തന്റെ വിഡിയോയില്‍ പറയുന്നു. അതേസമയം തന്നെ തന്റെ ആവശ്യത്തിന് മോദി മറുപടി പറഞ്ഞതിന്റെ ആഹ്ലാദവും ദുവ മറച്ചുവച്ചില്ല. സോഷ്യല്‍മീഡിയയും മികച്ച രീതിയിലാണ് ദുവയുടെ റീലിനോടും മോദിയുടെ മറുപടിയോടും പ്രതികരിക്കുന്നത്. 

Modi's Sweet Advice to a Fan's Father:

Narendra Modi's heartfelt response to a social media influencer's request to advise his father, a staunch Modi fan, to reduce his sweet intake has gone viral. The Prime Minister encouraged healthy eating habits and the adoption of yoga for overall well-being.