TAGS

ബെംഗളുരു മഹാനഗരങ്ങളിൽ പണമില്ലാത്തതിനാല്‍ സമയത്തു ചികിത്സ തേടാന്‍ കഴിയാത്തവര്‍ക്കു ആശ്രയമായി ഒരുകൂട്ടം മലയാളികളുടെ സൗജന്യ ക്ലിനിക്ക്. സുവർണ്ണ കര്‍ണാടക-കേരള  സമാജം നടത്തുന്ന ക്ലിനിക്കില്‍ ദിവസവും നൂറുകണക്കിനു പേരാണു ചികിത്സ തേടിയെത്തുന്നത്.

ചെറിയൊരു പനി വന്നാല്‍ പോലും ആയിരങ്ങള്‍ ചികിത്സയ്ക്കായി പൊടിയുന്ന മഹാനഗരം. രോഗം വന്നാല്‍ നിശബ്ദം സഹിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലാത്ത പാവങ്ങള്‍ക്കു മുന്നില്‍ പ്രതീക്ഷയുടെ കേന്ദ്രമാണു സുവര്‍ണ്ണ  ക്ലിനിക്. പത്തു വർഷമായി പതിനായിരത്തിലേറെ പേരാണു ചികിത്സ തേടിയെത്തിയത്. ബെംഗളുരു  മലയാളികൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന സുവർണ്ണ  കര്‍ണാടക കേരള സമാജം ആണ്  ഈ  നല്ല പ്രവർത്തിക്ക്  പിന്നിൽ

സുവർണ്ണ കര്‍ണാടക–കേരള  സമാജം ഒരു  ഡോക്ടറും, നഴ്സുമുള്ള ക്ലിനിക്കില്‍ രാവിലെയും വൈകീട്ടും ഡോക്ടറുടെ സേവനം ലഭ്യമാണ്. മാസം ഒരുലക്ഷത്തിലേറെ രൂപയാണു ചിലവ്. ചെറിയ നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് മിനി ആശുപത്രിയായി ഉയര്‍ത്താനുള്ള നീക്കത്തിലാണു സംഘാടകര്‍.

ENGLISH SUMMARY:

Free clinic Bengaluru offers vital healthcare to those unable to afford treatment in the bustling city. This initiative by the Suvarna Karnataka-Kerala Samajam has provided relief to thousands, becoming a beacon of hope for the underprivileged.