AI Generated Image

അമ്മയ്‌ക്കൊപ്പം മെറ്റേണിറ്റി ഷൂട്ടിനായി സ്റ്റുഡിയോയിലെത്തിയ മൂന്നുവയസുകാരന്‍ കൃത്രിമ കുളത്തില്‍ മുങ്ങിമരിച്ചു. ബെംഗളുരു ജയനഗര്‍ സ്വദേശി ചന്ദ്രരാജ്– സ്വാതി ദമ്പതികളുടെ മകന്‍ ലക്ഷവീറിനാണു ദാരുണാന്ത്യം സംഭവിച്ചത്. ഏഴുമാസം ഗര്‍ഭിണിയായ സ്വാതി സുഹൃത്തിനും മകനുമൊപ്പം മാഗഡി മെയിന്‍ റോഡിലുള്ള സ്റ്റുഡിയോയിലെത്തിയതായിരുന്നു. 

 

മറ്റേണിറ്റി ഫോട്ടോഷൂട്ടിന് പേരുകേട്ട സ്റ്റുഡിയോയാണിത്. ഇവിടെ മൂന്ന് ചെറിയ കുളങ്ങളാണുള്ളത്. സ്റ്റുഡിയോ പരിസരത്തുകൂടി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ലക്ഷവീര്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

 

രണ്ടടിയിലേറെ വെള്ളമുള്ള കുളമായിരുന്നു ഇത്. കുട്ടിക്ക് മൂന്നടി ഉയരമുണ്ടായിരുന്നെങ്കിലും കാലുകള്‍ ചെളിയില്‍ പുതഞ്ഞുപോയതാവാം രക്ഷപ്പെടാന്‍ പറ്റാത്തതിനു കാരണമെന്നും പൊലീസ് പറയുന്നു. ഗര്‍ഭിണിയായ മറ്റൊരു സുഹൃത്തും സ്വാതിക്കൊപ്പമുണ്ടായിരുന്നു. ഷൂട്ട് പൂര്‍ത്തിയായപ്പോഴാണ് അമ്മ കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തിരച്ചിലില്‍ കുളത്തില്‍ നിന്നു കുട്ടിയെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. 

 

അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നീലമംഗല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാപിതാക്കളില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുത്ത് അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. 

A tragic maternity photoshoot accident in Bengaluruj:

A tragic maternity photoshoot accident resulted in the drowning of a three-year-old boy in a studio's artificial pool. The child was at the studio with his mother for her maternity shoot when he accidentally fell into the water.