Bengaluru police, AI Generated Image

പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ മാതാപിതാക്കള്‍ കാറില്‍ മറന്നുവച്ച കുട്ടിയെ തിരികെയേല്‍പ്പിച്ചു. ഫെബ്രുവരി‍ 14നായിരുന്നു സംഭവം.  യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ദമ്പതികള്‍ കുട്ടിയെ എടുക്കാതെ കാറില്‍ നിന്നിറങ്ങി.  കാറില്‍ ഉറങ്ങുകയായിരുന്ന കുട്ടിയേയും കൊണ്ട് ഡ്രൈവര്‍ ഏറെദൂരം യാത്ര ചെയ്തു. 

കുട്ടിയെക്കുറിച്ചോര്‍ത്തയുടന്‍ മാതാപിതാക്കള്‍ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു. പൊലീസ്, ഫയര്‍, മെഡിക്കല്‍ വിഭാഗങ്ങളില്‍ വിളിച്ച് സഹായം തേടി. രണ്ടു മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയ പൊലീസ് കുട്ടിക്കായി അന്വേഷണം ആരംഭിച്ചു. ഉടന്‍ തന്നെ ദമ്പതികള്‍ യാത്ര ചെയ്ത വണ്ടിനമ്പര്‍ ട്രാക്ക് ചെയ്ത് ലൊക്കേഷന്‍ കണ്ടുപിടിച്ചു. കാബ് ഡ്രൈവറെ വിളിച്ച് കുട്ടിയേയും കൊണ്ട് ഉടന്‍ തന്നെ ദമ്പതികളുടെ താമസസ്ഥലത്ത് എത്താനാവശ്യപ്പെട്ടു. കുട്ടി കാറില്‍ തന്നെയുണ്ടെന്ന് പറഞ്ഞ ഡ്രൈവര്‍ ഒരു മണിക്കൂറിനുള്ളില്‍ കുട്ടിയെ വീട്ടിലെത്തിച്ചു. 

സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ സമ്മിശ്രപ്രതികരണങ്ങളും ഉയര്‍ന്നുവന്നു. ബെംഗളൂരു പൊലീസിനെ അഭിനന്ദിച്ച സൈബര്‍ സമൂഹം മാതാപിതാക്കളെ കണക്കിന് ശകാരിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പേരില്‍ കേസെടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഈ ദമ്പതികളൊന്നും മാതാപിതാക്കള്‍ എന്ന വിളി കേള്‍ക്കാന്‍ യോഗ്യരല്ലെന്നും വിലയിരുത്തുന്നു സൈബറിടം. 

Police Rescue Child Left in Car by Parents:

A child was safely returned to their parents thanks to the timely intervention of the police after being accidentally left behind in a car. This incident highlights the critical importance of child safety and the efficient response of emergency services.