chennai-vintage-bus-tour

TOPICS COVERED

വിന്റേജ് ബസ്സിലേറി ചെന്നൈ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ യാത്രക്കാർക്ക് അവസരമൊരുങ്ങുന്നു. മെട്രോപ്പൊലിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (MTC) ഇതിനായി അഞ്ച് അത്യാധുനിക വിന്റേജ് മാതൃകയിലുള്ള ബസ്സുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

പഴയ തലമുറയ്ക്ക് ഓർമ്മ പുതുക്കാനും പുതിയ തലമുറയ്ക്ക് കൗതുകം പകരാനുമാണ് ഈ വിന്റേജ് സർവീസുകൾ ലക്ഷ്യമിടുന്നത്. വർഷങ്ങൾക്ക് മുൻപ് നഗരത്തിൽ സർവീസ് നടത്തിയിരുന്ന ബസ്സുകളുടെ അതേ മാതൃകയിലാണ് ഇവയുടെ രൂപകൽപ്പന. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരത്തിലെ ചരിത്രപരവും സാംസ്‌കാരികവുമായ 16 പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. 30 കിലോമീറ്റർ നീളുന്ന സർക്കുലർ റൂട്ടിൽ അഞ്ച് ബസ്സുകൾ ഓടും. എഗ്മൂർ റെയിൽവേ സ്റ്റേഷൻ, എഗ്മൂർ മ്യൂസിയം, വള്ളുവർക്കോട്ടം, സാന്തോം പള്ളി, ലൈറ്റ് ഹൗസ്, വിവേകാനന്ദ ഹൗസ് തുടങ്ങി വിനോദസഞ്ചാര പ്രാധാന്യമുള്ള ഒട്ടേറെ സ്റ്റോപ്പുകൾ ഈ യാത്രയിലുണ്ട്.

ദിവസവും വൈകിട്ട് നാല് മുതൽ രാത്രി 10 വരെ അരമണിക്കൂർ ഇടവേളയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10-ന് തന്നെ സർവീസുകൾ ആരംഭിക്കും. ഒരാൾക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്.

ENGLISH SUMMARY:

Chennai is now offering a unique vintage bus tour experience, allowing passengers to explore the city's beauty aboard five modern buses designed in a classic style. This initiative by the Metropolitan Transport Corporation (MTC) aims to evoke nostalgia for older generations and spark curiosity in younger ones while connecting 16 key historical and cultural landmarks.