dog-edappal

TOPICS COVERED

ജപ്പാനിലെ മൃഗശാലയില്‍ അമ്മ ഉപേക്ഷിച്ച കുരങ്ങന്‍കുഞ്ഞും അവന്‍റെ പാവയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനു വിപരീതമായൊരു സംഭവമാണ് എടപ്പാളിലുണ്ടായത്. വാഹനമിടിച്ച് അനക്കമില്ലാതെ കിടക്കുന്ന തന്‍റെ കുഞ്ഞിനെ രക്ഷപെടുത്താന്‍ മനുഷ്യരോട് സഹായം അഭ്യര്‍ത്ഥിക്കുന്ന ഒരു തെരുവുനായ.  കുറ്റിപ്പുറം റോഡിലായിരുന്നു കരളലിയിപ്പിക്കുന്ന ഈ കാഴ്ച

എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ വിക്ടറി ഐടിഐക്ക് മുന്നിലായിരുന്നു ഈ കാഴ്ച.  നാല് മാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചു കടക്കുകയായിരുന്നു ഈ അമ്മ. ഒരു കുഞ്ഞിനെ ലോറി തട്ടി. നടുറോഡില്‍  വീണുകിടന്ന കുഞ്ഞിനെ നോക്കി അവള്‍ കുറെ നേരം കരഞ്ഞു. വാഹനങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കുഞ്ഞിനെ കടിച്ചുവലിച്ച് റോഡരികിലേക്ക് മാറ്റി. രക്ഷിക്കൂ എന്ന് വഴിയിലുണ്ടായിരുന്നവരോട് തന്‍റെ ഭാഷയില്‍ പറയാതെ പറഞ്ഞു, കണ്ടുനിന്നവര്‍ ഒരമ്മയുടെ നൊമ്പരമറിഞ്ഞു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കരുകില്‍ വാലുമാട്ടി പ്രതീക്ഷയോടെ. ആളുകള്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് പരിശോധനയ്ക്കുശേഷം ആളുകള്‍ എഴുന്നേറ്റപ്പോള്‍ ആ അമ്മയ്ക്ക് എല്ലാം മനസിലായി. പ്രതീക്ഷയറ്റാല്‍പ്പിന്നെ എന്തുചെയ്യാന്‍. കണ്ടുനിന്നവരും കണ്ണീര്‍ പൊഴിച്ചു.

Heartbreaking Stray Dog Incident in Edappal:

a heart-wrenching incident in Edappal where a mother stray dog desperately sought human help to save her puppy. The dog's distress was palpable as she tried to move her injured puppy to safety, showcasing a profound maternal instinct and plea for compassion.