റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലേക്ക് സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. ബെംഗളൂരു തനിസാന്ദ്ര മെയിൻ റോഡിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സി.എ.ആർ വിഭാഗത്തിലെ പോലീസ് കോൺസ്റ്റബിൾ നാഗനഗൗഡയുടെ മകൾ വർഷ (2), സഹോദരന്റെ മകൾ ഭാനു (4) എന്നിവരാണ് മരിച്ചത്.

ബസ്സിടിച്ചതിന്റെ ആഘാതത്തിൽ നാഗനഗൗഡയും രണ്ട് കുട്ടികളും റോഡിലേക്ക് തെറിച്ചുവീണു. കുഞ്ഞുങ്ങൾ വീണത് ബസിന്റെ ടയറുകൾക്ക് അടിയിലേക്കായിരുന്നു. ഡ്രൈവർ ബ്രേക്ക് ചെയ്യുമ്പോഴേക്കും ബസ് കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടും നാലും വയസ്സുള്ള കുരുന്നുകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന നാഗനഗൗഡയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

ഇരുവരും തനിസാന്ദ്രയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. വിവരമറിഞ്ഞയുടൻ നോർത്ത് ഡിവിഷൻ ട്രാഫിക് ഡിസിപി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഹെന്നൂർ ട്രാഫിക് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സ്കൂൾ ബസ്സും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Two young children died tragically when a school bus lost control and crashed into a parked motorcycle in Bengaluru. The devastating accident, which occurred on Tanisandra Main Road, has sent shockwaves through the community.