ബെംഗളുരു നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കില്‍ നിന്നു രക്ഷപെടാനായി സ്കൂള്‍ ബസുകളില്‍ ബയോടോയ്്ലെറ്റുകള്‍ സ്ഥാപിക്കുന്നു. മണിക്കൂറുകള്‍ നിരത്തില്‍ കിടക്കുമ്പോള്‍ കൗമാരാക്കാരായ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പ്രാഥമിക കാര്യങ്ങള്‍ നീട്ടിവെയ്ക്കുന്നതു ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

ഇതാണു ബെംഗളുരുവിലെ നിരത്തിന്റെ അവസ്ഥ. ‘ട്രാഫിക്കിനെ പേടിച്ചു മണിക്കൂറുകള്‍ക്കു മുന്‍പേ  വീ്ട്ടില്‍ നിന്നിറങ്ങും നഗരവാസികള്‍. നിരത്തില്‍ കിടക്കുന്ന സമയത്ത് പ്രാഥമിക കാര്യങ്ങള്‍ പിടിച്ചുവെയ്ക്കുകയാണ് സ്ഥിരമായി കുട്ടികള്‍ ചെയ്യുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണു സര്‍ജാപുരയിലെ സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ രണ്ടുബസുകളില്‍ ബയോ ടോയ്്ലെറ്റൊരുക്കിയത്.

നാലു സീറ്റുകളൊഴിവാക്കി ബസിന്റെ മുന്‍വശത്താണു ടോയ്്ലറ്റ് സംവിധാനം. ഇതിനായി ബസിനടയില്‍ പ്രത്യേക ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്താദ്യമായാണ് സ്കൂള്‍ ബസില്‍ ബയോ ടോയ്്ലെറ്റ് സ്ഥാപിക്കുന്നത്

ENGLISH SUMMARY:

Bangalore traffic is causing health problems for students commuting long distances in school buses. A school in Sarjapur has introduced bio-toilets in their buses to address this issue, improving student well-being during their commute.