കാപ്പാ കേസ് പ്രതി അറസ്റ്റിലായ പ്രതിയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വന്ന വാര്‍ത്തയുടെ കമന്‍റിലാകെ ആരാധകരുടെ മേളം. കൊല്ലം കൊട്ടിയം തഴുത്തല സ്വദേശി ‘പൊട്ടാസ് ‘ എന്ന് വിളിക്കുന്ന നിഷാദാണ്(34)  അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ നിഷാദിന് ആരാകപ്രളയമാണ്. ബെം​​ഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിൽ നിന്നുമാണ് പൊലീസ് നിഷാദിനെ പൊക്കിയത്. 

വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് നിഷാദ്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെന്ന കൂസലില്ലാതെ ഫോട്ടോയ്​ക്ക് പോസ് ചെയ്യുന്നത് പോലെയാണ് നിഷാദ് സ്റ്റേഷനില്‍ ക്യാമറകള്‍ക്ക് മുന്നില്‍ പെരുമാറിയത്. ഇടക്ക് വി സൈനും കാണിച്ചു. 

ഈ വാര്‍ത്ത പുറത്ത് വന്നതോടെയാണ് 'പ്രതിയോട് ക്രഷ് തോന്നുന്നു' എന്ന് പറഞ്ഞ് കമന്‍റ് ബോക്സില്‍ ആരാധകര്‍ കൂടിയത്. 'പൊട്ടാസ് നിഷാദ് അല്ല', ഓൻ പൂക്കി നിഷാദ്' ആണെന്നാണ് കമന്റ് ബോക്സ് പറയുന്നത്. 'ആദ്യമായാണ് ഒരു ഗുണ്ടയോട് ഇഷ്ടം തോന്നുന്നതെന്ന്' മറ്റൊരു കമന്‍റ്. 'ഓന്റെ ആ ചിരി കണ്ടോ, പെണ്ണ് കാണാൻ പോയപ്പോഴുള്ള നാണമാണ് ഓന്റെ മുഖത്ത്', 'ലുക്കുള്ള ഗുണ്ട', 'സുന്ദരനായ പ്രതി' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

അതേസമയം ഇത്തരം കമന്‍റുകളെ നിശിതമായി വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളെങ്കിലും. കമന്‍റ് ബോക്സ് കണ്ടിട്ട് ഭയം തോന്നുവെന്നും ആരാധന തോന്നാന്‍ വ്യക്തിത്വവും സ്വഭാവഗുണവുമൊന്നും ആവശ്യമില്ലേയെന്നും ചിലര്‍ ചോദിച്ചു. നാട്ടിൽ നേരാവണ്ണം നടക്കുന്ന ആൺപിള്ളേർക്ക് കല്യാണം കഴിക്കാൻ പെണ്ണിനെ കിട്ടുന്നില്ലെന്നും ഗുണ്ടകള്‍ക്ക് കഞ്ചാവ് മാഫിയക്കാര്‍ക്കുമാണ് ഡിമാന്‍ഡെന്നും ചിലര്‍ പരിഭവിച്ചു. 

"Look at That Smile": KAAPA Accused "Pottas" Nishad Gains Viral Following Amid Arrest:

Nishad, a 34-year-old KAAPA case accused known as "Pottas," was recently arrested in Bengaluru for various crimes including attempted murder. Upon his arrest, social media erupted with unexpected praise as users commented on his appearance and confident demeanor in front of police cameras. While many "fans" expressed having a "crush" on the suspect, others sharply criticized the trend, labeling it a dangerous glorification of criminal behavior. The viral reaction has sparked a heated debate regarding social media's impact on morality and the idolization of "gangster" culture.