ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്തുവച്ചു ബലാത്സംഗം ചെയ്തു. സ്വകാര്യ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിനായാണു സുഹൃത്തിന്റെ താമസസ്ഥലത്തുവച്ചു ക്രൂരതയ്ക്ക് ഇരയായത്. ബത്തേരി സ്വദേശി ഹൈനസിനെതിരെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ബെംഗളുരു പൊലീസ് കേസെടുത്തു.

അച്ഛനില്ലാത്ത ഇരുപതുകാരി പഠനചെലവ് കണ്ടെത്താനായാണ് കൊയിലാണ്ടി സ്വദേശികളുടെ മഡിവാളയിലെ കഫോയില്‍ പാര്‍ട്ട് ടൈം ജോലിക്കെത്തിയത്. നഷ്ടത്തിലായ കടയുടെ വില്‍പനയില്‍ ഇടപെട്ട ബത്തേരി സ്വദേശി ഹൈനസിനു നല്‍കിയ പാര്‍ട്ടിക്കിടെയാണ് ക്രൂരത.സുഹൃത്തുക്കളെ തന്ത്രപൂര്‍വം ഒഴിവാക്കിയശേഷം പെണ്‍കുട്ടിയെ ബലമായി കീഴ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണു പരാതി. 

പരാതിയുമായി മടിവാള സ്റ്റേഷനിലെത്തിയപ്പോള്‍ കേസെടുക്കുന്നതിനു പകരം ഒത്തുതീര്‍പ്പാക്കാനായിരുന്നു നിര്‍ദേശം. സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ ഹൈനസും സംഘവും താമസസ്ഥലത്തു കയറി ആക്രമിക്കുകയായിരുന്നു.

ഒടുവില്‍ ഡി.സി.പിക്കു പരാതി നല്‍കിയതോടെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 12നു നടന്ന ബലാത്സംഗത്തില്‍ വൈദ്യപരിശോധന നടത്താന്‍ പൊലീസ് തയാറായത് പോലും ആറുദിവസത്തിനുശേഷമാണ്. പ്രതികളെ  പിടികൂടാനും പൊലീസ് ഇതുവരെ തയാറായിട്ടില്ല.

ENGLISH SUMMARY:

A 20-year-old Malayali woman has alleged sexual assault in Bengaluru. The accused, who reportedly helped her start a café, is currently absconding. The survivor also alleged police inaction and delay in conducting medical examination despite filing a complaint. A case was registered only after intervention from senior police officials.