Ai Generated Image
11 വര്‍ഷമായി എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി തുടരുന്ന യുവാവിനെതിരെ പരാതിയുമായി കോളജ്. പരീക്ഷയെഴുതിന്നില്ലെന്ന് മാത്രമല്ല വര്‍ഷങ്ങളായി താമസിക്കുന്ന ഹോസറ്റിലിന്‍റെ വാടക പോലും നല്‍കാന്‍ തയാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഹോസ്റ്റല്‍ ഒഴിയണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ് കേള്‍ക്കാന്‍ തയാറായില്ലെന്നും കോളജ് അധികൃതര്‍ പറയുന്നു. യുപി ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജ് ആണ് പരാതിയുമായി ദേശീയ മെഡിക്കൽ കമ്മിഷനെ (എൻഎംസി) സമീപിച്ചത്.
2014ലാണ് ആരോപണ വിധേയനായ വിദ്യാര്‍ഥി മെഡിക്കൽ യുജി സീറ്റിലേക്കു പ്രവേശനം നേടിയത്. അന്നുമുതല്‍ കോളജ് ഹോസ്റ്റലില്‍ താമസമാക്കിയ വിദ്യാര്‍ഥി 11 കൊല്ലമായി അത് തുടരുകയാണെന്ന് പ്രിൻസിപ്പൽ ഡോ. രാംകുമാർ ജയ്‌സ്വാളിന്‍റെ പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥി 2015ല്‍ ആദ്യ വര്‍ഷ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. എന്നല്‍ അതിനുശേഷം ഇയാള്‍ ക്ലാസില്‍ ഹാജരാകുകയോ പരീക്ഷയെഴുതുകയോ ചെയ്തിട്ടില്ലെന്നും ഡോ. രാംകുമാർ ജയ്‌സ്വാള്‍ പറയുന്നു. 3 തവണ വിദ്യാര്‍ഥിയുടെ പിതാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുത്ത് സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നും കോളജ് അധികൃതര്‍ പറയുന്നു.
മെഡിക്കൽ വിദ്യാഭ്യാസ നിയമ പ്രകാരം, ഒന്നാം വർഷ എംബിബിഎസ് പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർഥിക്ക് സേ പരീക്ഷ എഴുതി പഠനം തുടരാമെന്നാണു വ്യവസ്ഥ. എന്നാല്‍ പഠനം തുടരാനോ പരീക്ഷയെഴുതാനോ ഹോസ്റ്റല്‍ വാടക നല്‍കാനോ വിദ്യാര്‍ഥി തയാറാകാത്തത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കുന്നു.