യുദ്ധം ആത്യന്തികമായി ബാക്കിയാക്കുന്നത് ഭീതിയും നഷ്ടവും മാത്രമാണ്. രക്ഷപ്പെട്ടവര്‍ക്ക് ആശ്വാസത്തിന്റെ നേരം. മറിച്ച് അതിനകപ്പെട്ടവര്‍ക്ക് ഓരോ നിമിഷങ്ങളും കൂടുതല്‍ കൂടുതല്‍ നഷ്ടങ്ങളിലേക്കുള്ള ഇരട്ടിപ്പാണ്. സ്വസ്ഥവും സമാധാനപരവുമായ ജീവിത്തിനുള്ള ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ കവര്‍ന്നാണ് ഓരോ യുദ്ധവും ആരംഭിക്കുന്നത് തന്നെ. ഇറാനെതിരായ ഇസ്രയേല്‍– യുഎസ് സംയുക്ത ആക്രമണങ്ങള്‍ അഞ്ചാംദിവസത്തിലേക്കെത്തുമ്പോഴും സമാധാനത്തിലേക്കുള്ള വഴികള്‍കൂടി തകര്‍ക്കപ്പെടുന്നുവെന്നുവേണം കരുതാന്‍. 

 

യുഎസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇറാനില്‍ ആയിരത്തിലധികം പേര്‍ ഇതുവരെ മരിച്ചു. അതില്‍ 181 പേര്‍ കുട്ടികളാണ്. പരുക്കേറ്റവരുടെ എണ്ണം 5000 കടന്നനെന്നും 24 മണിക്കൂറിനിടെ 104 തവണ ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെയും സ്ത്രീകളേയും ഉന്നം വയ്ക്കില്ലെന്ന യുദ്ധത്തിലെ ഏറ്റവും മിനിമം നീതിപോലും അട്ടിമറിക്കപ്പെടുന്നു ഇറാനിലും. മരിച്ച കൂട്ടത്തിലെ 181 കുട്ടികളുടെ എണ്ണം സൂചിപ്പിക്കുന്നത് അതാണ്. വിഡിയോ കാണാം. 

ENGLISH SUMMARY:

The impact of war is devastating, leaving behind only fear and loss. For those who escape, there is momentary relief, but for those caught in its grip, each passing moment doubles their losses, as peaceful existence is stripped away.