TOPICS COVERED

ലിഫ്റ്റിനുള്ളില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉമ്മ വെയ്ക്കാന്‍ ശ്രമിച്ച മലയാളി വ്‍ലോഗര്‍ക്ക് വിമര്‍ശനം. കുട്ടിയെ ഉമ്മ വെയ്ക്കാന്‍ ശ്രമിക്കുന്ന വിഡിയോ യുവതി തന്നെയാണ് ചിത്രീകരിച്ചത്. ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ യുവതിയെ വിമര്‍ശിച്ച് പോസ്റ്റുകളെത്തിയത്. പോളണ്ട് മല്ലു ഗേള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചത്. വിമര്‍ശനം രൂക്ഷമായതോടെ സാഹചര്യം വിശദീകരിച്ച് പുതിയ വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

പോളണ്ടിലെ ലിഫ്റ്റില്‍ നിന്നുള്ളതാണ് വിഡിയോ. വ്‍ലോഗര്‍ ക്യാമറ ഓണ്‍ ചെയ്ത് കുട്ടിക്ക് ഉമ്മ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ കുട്ടി ഒഴിഞ്ഞു മാറി പിന്നോട്ട് പോകുന്നത് വിഡിയോയില്‍ കാണാം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലിഫ്റ്റ് തുറന്ന ഉടനെ കുട്ടി പുറത്തേക്ക് ഇറങ്ങുന്നതും വിഡിയോയിലുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ യുവതിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലുണ്ടായത്. കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. 

"അപരിചിതനായ ആൺകുട്ടിയെ ചുംബിക്കാന്‍ ശ്രമിക്കുക, അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുക. ഒരാള്‍ക്ക് എത്ര മണ്ടനാകാൻ കഴിയും?" എന്നാണ് Reddit ലെ ഒരു വിമര്‍ശനം. "അവരുടെ സ്ഥലം, അവരുടെ നിയമങ്ങൾ. ഇത് മനസ്സിലാക്കാൻ എത്ര ബുദ്ധിമുട്ടാണ്?" എന്നാണ് മറ്റൊരാള്‍ എഴുതിയത്. ഇതോടെ സംഭവം വിശദീകരിച്ച് മാപ്പ് പറഞ്ഞ് യുവതി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തു. കുട്ടിയെ ചുംബിക്കാന്‍ ശ്രമിക്കുന്ന വിഡിയോയും പിന്‍വലിച്ചിട്ടുണ്ട്. 

ചുംബിക്കാന്‍ ശ്രമിച്ചത് അടുത്ത സുഹൃത്തിന്‍റെ മകനെയാണെന്നും ഷോപ്പിങിന് പോകുന്ന സമയത്ത് ലിഫ്റ്റില്‍ നിന്നും ഷൂട്ട് ചെയ്ത വിഡിയോ ആണിതെന്നും യുവതി പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയാണ് വിഡിയോ ചിത്രീകരിച്ചത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് യൂറോപ്പിൽ നിലവിലുള്ള കർശനമായ നിയമങ്ങളെയും കുറിച്ച് തനിക്ക് അറിയില്ലെന്നും അവർ പറഞ്ഞു.

സ്വന്തം മകനെ പോലെയാണ് കുട്ടിയെ കണ്ടതെന്നും മൂന്നു വയസുകാരനായ കുട്ടിയെ കൊഞ്ചിക്കുക മാത്രമാണ് ചെയ്തതെന്നും യുവതി വിശദീകരിച്ചു. വിഡിയോ വൈറലായതോടെ പലരും മോശം മെസേജ് അയക്കുന്നുണ്ട്. ദയവായി മനസിലാക്കുക. മോശമായി മെസേജ് ചെയ്യരുതെന്നും യുവതിയുടെ വിഡിയോയിലുണ്ട്. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലിഫ്റ്റിനുള്ളില്‍ വച്ച്  ഉമ്മ വെയ്ക്കാന്‍ ശ്രമിച്ച് മലയാളി വ്‍ലോഗര്‍; വിമര്‍ശനം

ENGLISH SUMMARY:

A viral Instagram video posted by the 'Poland Mallu Girl' vlogger, showing her attempting to kiss a young boy in a lift, sparked massive criticism online, with many calling it child sexual assault. The vlogger later apologized, claiming the boy was a friend's son, the mother consented to the video, and she was unaware of Europe's strict child safety laws.