.

വീടിന് സമീപമുള്ള കനാലിന്റെ പശ്ചാത്തലത്തിലുള്ള വിഡിയോകള്‍ കൊണ്ട് സൈബറിടത്ത് വൈറലായതാണ് കനാല്‍ ബോയ്സ് എന്നറിയപ്പെടുന്ന സഹോദരങ്ങളായ അഭിലാഷും ലെവിനും. വളരെ ലളിതവും സ്വാഭാവികവുമായ വിഡിയോകൾ ചെയ്താണ് ഇവർ സൈബർ ലോകത്ത് ശ്രദ്ധ നേടിയത്. ഇരുവരും കനാലിൽ ഇരുന്ന് ബിരിയാണി കഴിക്കുന്ന വിഡിയോസ് എല്ലാം ഏറെ വൈറൽ ആയിരുന്നു. 

എന്നാല്‍ അടുത്തിടെ ഇരുവര്‍ക്കുമെതിരെ നെഗറ്റീവ് കമന്‍റുകളും വ്യാപകമായിരുന്നു. വിഡിയോകളേയും സഹോദരങ്ങളേയും അസഭ്യം പറഞ്ഞുവരെ കമന്‍റുകള്‍ വന്നു. എന്നാല്‍ നെഗറ്റീവ് കമന്റുകളെയെല്ലാം ഇപ്പോള്‍ പ്രശംസയാക്കി മാറ്റിയിരിക്കുകയാണ് ഇളയ സഹോദരന്‍ ലെവിന്‍. പരിമിതമായ സൗകര്യങ്ങളില്‍ തന്‍റെ ചെറിയ ചെറിയ കണ്ടുപിടുത്തങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ ലെവിന്‍ സൈബറിടത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 

റിമോര്‍ട്ട് കണ്‍ട്രോള്‍ കൊണ്ട് സ്വിച്ചിടാതെ തന്നെ ഫാനിടാന്‍ സാധിക്കുന്ന വിദ്യയാണ് ഏറ്റവും ഒടുവിലായി ലെവിന്‍ കണ്ടെത്തിയത്. റിമോര്‍ട്ടില്‍ ഞെക്കിയാല്‍ സ്വിച്ചിനടുത്തുള്ള ഉപകരണം സ്വിച്ച് ഓണാക്കിക്കോളും. ഇതിനുപുറമേ ഓട്ടോമാറ്റിക്കായി ചലിക്കുന്ന കര്‍ട്ടന്‍, തന്നെത്താനെ കറി ഇളക്കാനുള്ള തവി, സാധനങ്ങള്‍ കയ്യില്‍ കൊണ്ടുതരുന്ന റോബോര്‍ട്ട്, പുല്ലുവെട്ടാനുള്ള യന്ത്രം എന്നിങ്ങനെ വീട്ടിലും അമ്മക്കും ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങളാണ് ലെവിന്‍ നടത്തുന്നത്. വീട്ടില്‍ തന്നെ ലഭ്യമാവുന്ന കാര്‍ഡ് ബോര്‍ഡുകളും പൈപ്പുകളും ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് ഇതിനായി ഉപയോഗിക്കുന്നത്. 

ലെവിനും കട്ട സപ്പോര്‍ട്ടുമായി സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്. ചെറിയ പ്രായത്തിലെ ഇത്ര മികവ് കാണിക്കുന്ന ലെവിന്‍ ഉയരങ്ങളിലെത്തുമെന്നാണ് കമന്‍റുകള്‍. വലുതാവുമ്പോള്‍ കൂടുതല്‍ ഉയരത്തിലെത്തട്ടെ എന്നും ആശംസകള്‍. 

ENGLISH SUMMARY:

Canal Boys, who gained viral fame through videos set against a canal backdrop, are now impressing audiences with young brother Levin's innovative inventions. Levin's recent creations, including a remote-controlled fan and an automated cooking stirrer, are earning widespread praise and support.