താന്‍ വിവാഹം കഴിച്ചെന്ന് ഇന്‍ഫ്ലുവന്‍സര്‍ ഷാമോന്‍. ഇന്‍ഫ്ലുവന്‍സറായി ജലീഷയാണ് വധു. വളരെ ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളെ മാത്രമേ വിളിച്ചിരുന്നുള്ളുവെന്നും വളരെ ചിലവ് കുറഞ്ഞ പരിപാടിയായിരുന്നുമെന്ന് ഷാമോന്‍ പറഞ്ഞെങ്കിലും റീലിന്‍റെ അവസാനമാണ് ട്വിസ്റ്റ്.

താന്‍ ചെറുതായിട്ടോന്ന് കല്യാണം കഴിച്ചെന്ന് പറഞ്ഞ് തുടങ്ങുന്ന വിഡിയോയില്‍ ലളിതമായി അത്രയും അടുത്ത ആളുകളെ പങ്കെടപ്പിച്ച് മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് മുന്‍പ് പറഞ്ഞതായി ഷാമോന്‍ പറയുന്നു. അത് തന്നെയാണ് താന്‍ ചെയ്തതെന്ന് ഷാമോന്‍ പറയുന്നു. പക്ഷെ താന്‍ 30 കഴിഞ്ഞേ വിവാഹം കഴിക്കുകയുള്ളു എന്ന് പറഞ്ഞതില്‍ നിന്ന് വ്യതിചലിച്ചെന്നും അതിന് മുന്‍പ് വിവാഹം കഴിച്ചെന്നും ഷാമോന്‍ പറയുന്നു. കെട്ടാന്‍ മുട്ടിയതുകൊണ്ടാണ് കെട്ടിയതെന്നും ഷാമോന്‍ പറയുന്നു. 

വധു ജലീഷയെ ഫോളോവേഴ്സിന് പരിചയപ്പെടുത്തുന്ന ഷാമോന്‍ അഞ്ച് വര്‍ഷമായി സൗഹൃദത്തിലായിരുന്നു തങ്ങളെന്ന് വ്യക്തമാക്കുന്നു. ലളിതമായി വിവാഹം നടത്തണമെന്ന് ഷാമോന് നിര്‍ബന്ധമായിരുന്നെന്ന് ജലീഷ പറയുന്നുണ്ട്. സിനിമാക്കാരെയോ മറ്റ് ഇന്‍ഫ്ലുവന്‍സേഴ്സിനെയോ നാട്ടുകാരെയോ എന്തിന് ബന്ധുക്കളെപ്പോലും വിവാഹത്തിന് പങ്കെടുപ്പിച്ചില്ലെന്ന് ഷാമോന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായി വിവാഹവാര്‍ത്ത ഫോളോവേഴ്സിനോടാണ് പറയുന്നതെന്ന് പറയുന്ന ഷാമോന്‍ തങ്ങളുടെ മുന്നോട്ടുള്ള വൈവാഹിക ജീവിതത്തില്‍ എല്ലാവരുടെ പിന്തുണയും വേണമെന്നും ആവശ്യപ്പെടുന്നു. ഭക്ഷണത്തിന് 10500 ചിലവായതൊഴിച്ചാല്‍ മറ്റൊരു ചിലവുമുണ്ടായിട്ടില്ലെന്ന് ഷാമോന്‍ പറഞ്ഞു. വസ്ത്രങ്ങളും ആഭരണങ്ങളും സ്പോണ്‍സേഡ് ആണെന്നും ഷാമോന്‍ പറഞ്ഞു. 

എന്നാല്‍ വിഡിയോയുടെ അവസാനം ഇതൊക്കെ പറയണമെന്നത് തന്‍റെ ആഗ്രഹമാണെന്നും തനിക്ക് പെണ്ണ് കിട്ടിയിട്ടിലെന്നും ഷാമോന്‍ പറയുന്നു. തങ്ങള്‍ ഒരു ഷൂട്ടിനായി കോസ്റ്റ്യൂമിട്ടതാണെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കാണിച്ചുമാണ് റീല്‍ അവസാനിക്കുന്നത്. 

എന്നാല്‍ വിഡിയോ മുഴുവന്‍ കാണാതെ വിവാഹാശംസ അറിയിക്കുന്നവരാണ് കമന്‍റ് സെക്ഷന്‍ മുഴുവന്‍. 

ENGLISH SUMMARY:

Malayala Manorama Online News reports on popular influencer Shamon shocking his followers by staging a fake wedding prank with fellow creator Jaleesha. The viral video, which initially announced a low-budget marriage, ended with a playful twist revealing it was merely for a shoot.