Image: Instagram, acha mass
സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ(69) അന്തരിച്ചു. കൊല്ലം പുനലൂർ കലയനാട് സ്വദേശിയാണ്. പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെയാണ് തുളസീധരനും രത്നമ്മയും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയത്.
വാർദ്ധക്യ കാലം ആസ്വദിക്കുന്ന ദമ്പതിമാരുടെ വീഡിയോ കയ്യടി നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. പേരക്കുട്ടികളായ അമൽ രാജ്, അഖിൽ രാജ് എന്നിവരാണ് പ്രൊഫൈൽ മാനേജ് ചെയ്തിരുന്നത്. രത്നമ്മയുടെ സംസ്‌കാരം രാവിലെ 11.30യ്ക്ക് നടന്നു.