ഉത്തര്‍പ്രദേശിലെ ഹാപൂരിലെ ഗംഗാ ഘട്ടില്‍ പ്ലാസ്റ്റിക്ക് ഡമ്മിയുമായി മൃതദേഹ സംസ്കാരത്തിനെത്തിയ സംഘം പിടിയില്‍. ധൃതിയില്‍ മൃതദേഹം ചിതയിലേക്ക് എടുക്കുന്നത് കണ്ട നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തായത്. നാട്ടുകാര്‍ പ്രശ്നമാക്കിയതോടെ രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: ആദ്യ രാത്രി മുറിയിലെ വെളിച്ചം കുറയ്ക്കാന്‍ വധു; ഇറങ്ങിയോടി വരന്‍; കണ്ടെത്തിയത് അഞ്ചാം നാള്‍
ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലാണ് നാലുപേര്‍ വ്യാജ മൃതദേഹവുമായി എത്തിയത്. ഘട്ടിലെ ആചാരങ്ങള്‍ക്ക് നില്‍ക്കാതെ സംഘം മൃതദേഹവുമായി നേരെ ചിതയിലേക്ക് പോയതോടെയാണ് സംശയം തുങ്ങിയത്. മൃതദേഹം മൂടിയ തുണി ഉയര്‍ത്തിയപ്പോള്‍ പ്ലാസ്റ്റിക്ക് ഡമ്മി കണ്ടെത്തി. ഇതോടെ സംഘത്തിലുള്ളവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
രണ്ടു പേരെ നാട്ടുകാര്‍ തടഞ്ഞുവച്ച് നാട്ടുകാര്‍ പൊലീസിന് ൈകമാറി. ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്നും മൃതദേഹം കൈമാറിയപ്പോള്‍ വന്ന പിഴവാണെന്നായിരുന്നു യുവാക്കളുടെ മൊഴി. പൊലീസിന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഡല്‍ഹി സ്വദേശി കമല്‍ സോമാനി, സുഹൃത്ത് ആശിഷ് ഖുറാന എന്നിവരാണ് പൊലീസ് പിടിയിലായത്. 50 ലക്ഷത്തിന്‍റെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനാണ് വ്യാജ മൃതദേഹവുമായി സംഘം എത്തിയത്.
Also Read: ആദ്യരാത്രിക്കായി റൂമിൽ കയറി, 20 മിനിറ്റ് കഴിഞ്ഞപ്പോൾ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
കമലിന് 50 ലക്ഷത്തിലിധികം രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു വ്യാജ മൃതദേഹം നാടകം. കമല്‍ മുന്‍ ജീവനക്കാരനായിരുന്ന അന്‍ഷുല്‍ കുമാറിന്‍റെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും സ്വന്തമാക്കിയിരുന്നു. ഇത് ഉപയോഗിച്ച് 50 ലക്ഷത്തിന്‍റെ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി േചന്നു. പതിവായി പ്രീമിയം അടച്ചു. ഈ ഇന്‍ഷൂറന്‍സ് തുക തട്ടാനായിരുന്നു വ്യാജ മൃതദേഹം എത്തിച്ചത്. രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.