പറഞ്ഞു മടുത്താല്‍ പ്രതിഷേധിക്കും, അതുമാത്രമാണ് മഹാരാഷ്ട്രയിലെ ഈ കാര്‍ ഉടമ ചെയ്തുള്ളൂ. പണം കൊടുത്തു വാങ്ങിയ വാഹനത്തിന് തുടര്‍ച്ചയായ അറ്റകുറ്റപണി. പറഞ്ഞിട്ടും കേള്‍ക്കാതായതോടെ പ്രാദേശിക മഹീന്ദ്ര ഷോറൂമിലേക്ക് വാഹനത്തെ കഴുതകെട്ടി വലിച്ചാണ് എത്തിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
രണ്ടു കഴുതകളെ മഹീന്ദ്ര ഥാര്‍ വാഹനത്തിന് മുന്നില്‍ കെട്ടി സര്‍വീസ് സെന്‍ററിലേക്ക് കൊണ്ടുവരുന്നതാണ് വിഡിയോ. കഴുതകളെ കെട്ടിയെങ്കിലും കാര്‍ ഉടമയും സുഹൃത്തുക്കളും തള്ളിനീക്കിയാണ് വാഹനം സര്‍വീസ് സെന്‍ററിലെത്തിച്ചത്. തകരാറുള്ള കാറുകൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് എഴുതിയ ബാനറും വാഹനത്തിന് മുന്നില്‍ തൂക്കിയിട്ടിരുന്നു. സംഭവം പ്രദേശത്ത വലിയ ആള്‍കൂട്ടുമുണ്ടാക്കി സോഷ്യല്‍ മിഡിയയിലും കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞു.
ഡീലര്‍ഷിപ്പില്‍ നിന്നും പുതുതായി വാങ്ങിയ വാഹനത്തിന് നിരന്തരം പ്രശ്നങ്ങളാണെന്നും പറഞ്ഞിട്ടും ഇവ പരിഹരിച്ചിരുന്നില്ല. ഇതോടെയാണ് ഡീലര്‍ഷിപ്പിന് എതിര്‍ക്കാന്‍ പറ്റാത്ത തരത്തിലുള്ള പ്രതിഷേധം ഉണ്ടായതെന്നാണ് പോസ്റ്റില്‍ പറയുന്നത്. വിഡിയോ വൈറലായതോടെ വാഹന ഉടമയെ പിന്തുണച്ച് നിരവധിപേരാണ് കമന്‍റിട്ടത്. പുത്തന്‍ കാറുകള്‍ നിര്‍മിക്കാന്‍ സാധിക്കും എന്നാല്‍ സര്‍വീസിന്‍റെ കാര്യമോ, ദയനീയമാണ് എന്നാണ് ഒരാളുടെ കമന്‍റ്.
ഇന്ത്യയില്‍ സാധാരണക്കാരുടെ കാര്യങ്ങള്‍ വളരെ പതുക്കെയാണ് നീങ്ങുന്നത്. ഓല ഇലക്ട്രിക്ക് അല്ലാതെ മറ്റു ബ്രാന്‍ഡുകളുടെ സര്‍വീസ് പ്രശ്നങ്ങള്‍ എടുത്തുകാണിച്ചതില്‍ സന്തോഷമുണ്ടെന്ന് മറ്റൊരാള്‍ എഴുതി.