പ്രണയത്തിന് പ്രായമില്ല, ജാതിയില്ല, മതമില്ല എന്നത് വെറും വാക്കല്ല.. തന്‍റെ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവതി ഈ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ്. 18 കാരിക്ക് വരനാകുന്നത് 55 കാരനാണ്. തന്റെ ഇരട്ടി പ്രായമുള്ള അളിയനുമായി പെണ്‍കുട്ടി പ്രണയത്തിലായി. കുടുംബത്തെയും മൂത്ത സഹോദരിയെയും എതിര്‍ത്താണ് അളിയനെ യുവതി വിവാഹം ചെയ്തത്.
യുവതിയുടെയും ഭര്‍ത്താവിന്‍റെയും അഭിമുഖം ഓൺലൈനിൽ വൈറലാണ്. എന്‍റെ കണ്ണില്‍ ഭര്‍ത്താവിന് പ്രായമായിട്ടില്ലെന്നും അവന്‍ മിടുക്കനാണെന്നുമാണ് യുവതി പറയുന്നത്. സഹോദരി കുറച്ചുകാലമായി സുഖമില്ലാതെ കിടക്കുകയായിരുന്നു. പാചകം ചെയ്യാനും സഹായിക്കാനും സഹോദരിയുടെ വീട്ടിലെത്തിയ സമയത്താണ് അളിയനുമായി അടുക്കുന്നതെന്ന് യുവതി പറഞ്ഞു. അടുപ്പം പ്രണയമായി വളർന്നു. ഇതോടെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു.
വിഡിയോയില്‍ ഭര്‍ത്താവിന്‍റെ പ്രായത്തെ പറ്റി പറയുമ്പോള്‍ യുവതി പ്രതിരോധിക്കുന്നുണ്ട്. എന്‍റെ കാഴ്ചപാടില്‍ നോക്കിയാല്‍ അയാള്‍ വൃദ്ധനല്ല. വെളുത്തമുടി മാത്രമാണുളഅളത്. അത് ചായം പൂശിയാല്‍ മാറും. സുന്ദരനാകും എന്നും യുവതി പറഞ്ഞു. ഇരുവരും എവിടുത്തുകാരാണെന്നതില്‍ വ്യക്തതയില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികമാരാണെന്നാണ് സൂചന. വെളുത്തമുടിയും താടിയുമുള്ളയാളാണ് 55 കാരനായ വരന്‍. പിങ്ക് നിറത്തിലുള്ള സാരിയിലാണ് 18 കാരി.