adithya-rubicks

TOPICS COVERED

റുബിക്സ് ക്യൂബിൽ വിസ്മയം തീർത്ത് ഒരു എട്ടു വയസുകാരൻ. ഭരണഘടനയുടെ ആമുഖം ചൊല്ലുന്നതിനോട് ഒപ്പം വേഗത്തിൽ റുബിക്സ് ക്യൂബ് സോൾവ് ചെയ്ത് റെക്കോർഡിട്ടു മലയാളിയായ ആദിത്യ കിഷോർ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ആദിത്യ ഏഷ്യൻ ഗ്രാൻഡ് മാസ്റ്റർ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

കണ്ണ് കെട്ടി ഭരണ ഘടനയുടെ ആമുഖം ചൊല്ലി 38 സെക്കൻഡിൽ ആദിത്യ സോൾവ് ചെയ്തത് മൂന്ന് തരത്തിലുള്ള റുബിക്സ് ക്യൂബുകൾ. അഞ്ച് വയസ്സുള്ളപ്പോൾ സമ്മർ ക്യാമ്പിൽ വച്ചാണ് റുബിക്സ് ക്യൂബിൽ താൽപര്യം തോന്നിയത്. അമ്മയും അഭിഭാഷകയുമായ ചിത്രയുടെ പിന്തുണ കൂടി ആയതോടെ റെക്കോർഡുകൾ ആദിത്യയ്ക്ക് മുന്നിൽ മുട്ടുമടക്കി.  ചിന്മയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ. റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം ചൊല്ലുന്നതിന്  പിന്നിലെ കഥ ഇതാണ് ദിവസവും അഞ്ച് മുതൽ 15 മിനിറ്റ് വരെ പരിശീലനത്തിനായി മാറ്റി വയ്ക്കാറുണ്ട്. പുതിയ റെക്കോർഡുകൾ ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണ് ആദിത്യ ഇപ്പൊൾ 

ENGLISH SUMMARY:

Rubik's Cube prodigy, Aditya Kishore, has set a record by solving the Rubik's Cube while reciting the preamble to the Constitution. The eight-year-old's achievement has earned him a place in the India Book of Records and the Asian Grand Master title.