ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത അധ്യാപികയുടെ വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ടിക്കറ്റ് ചോദിച്ച ’ ടിടിഇയോട് ‘എഴുന്നേറ്റ് പോയില്ലെങ്കില്‍ നീ എന്തു ചെയ്യും’ എന്നാണ് അധ്യാപിക ചോദിക്കുന്നത്. ബീഹാറിലെ ഒരു സര്‍ക്കാര്‍ സ്കൂൾ അധ്യാപികയാണ് ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയും അത് ചോദ്യം ചെയ്ത ടിടിഇയോട് തർക്കിക്കുകയും ചെയ്തത്. ടിടിഇയോ തന്നെയാണ് വിഡിയോ പകര്‍ത്തിയത്.

ഒന്നെങ്കില്‍ ടിക്കറ്റ് കാണിക്കുക, അല്ലെങ്കില്‍ പുറത്ത് പോവുക എന്ന് ആവശ്യപ്പെട്ട ടിടിഇയോട് തട്ടിക്കയറിയ അധ്യാപികയെ വിഡിയോയില്‍ കാണാം. ടിക്കറ്റില്ലാതെ ഏസി കമ്പർട്ട്മെന്‍റിലിരുന്നായിരുന്നു യുവതിയായ അധ്യാപികയുടെ യാത്ര. ടിടിഇ യാത്രക്കാരി ബിഹാറിലെ ഒരു സ്കൂൾ ടീച്ചറാണെന്നും സ്ഥിരമായി കള്ളവണ്ടി കയറിയാണ് യാത്രയെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുവതിയാകട്ടെ താന്‍ തിരക്കിലാണെന്ന രീതിയില്‍ ഫോണില്‍ നോക്കിയിരിക്കുന്നു. ഇടയ്ക്ക് നീ എന്നെ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞ് കൊണ്ട് എഴുന്നേറ്റ ഇവർ സ്ത്രീകളുടെ വീഡിയോ പകര്‍ത്താന്‍ പാടില്ലെന്ന് പറഞ്ഞ് ടിടിഇയുടെ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതും കാണാം.

ഇടയ്ക്ക് ഇവർ തന്‍റെ കൈയില്‍ ടിക്കറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്നു. ഈ സമയം എങ്കില്‍ ടിക്കറ്റ് കാണിക്കൂവെന്ന് ടിടിഇ പറയുന്നുണ്ടെങ്കിലും അവര്‍ അതിന് തയ്യാറാകുന്നില്ല. ഞാൻ പോയില്ലെങ്കിൽ നീ എന്തു ചെയ്യുമെന്ന് യുവതി ചോദിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അവർ തന്‍റെ ബാഗുമെടുത്ത് അവിടെ നിന്നും പോകുന്നതും വീഡിയോയില്‍ കാണാം

ENGLISH SUMMARY:

Teacher viral video involves an educator traveling without a ticket. This incident highlights the importance of adhering to railway regulations and the responsibilities of educators.