ചിത്രം എക്സില്‍ നിന്നും
ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഒടുവില്‍ ഹൈക്കോടതിയില്‍. സുഭദ്ര എന്ന പിടിയാനയ്ക്കായാണ് 2 മഠങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠവും ദാവനഗരെ ഹൊന്നാലിയിലെ ഹിരേക്കൽ മഠവുമാണ് സുഭദ്രയ്ക്കായി കോടതിയിലെത്തിയത്. നിലവില്‍ 33 വയസാണ് സുഭദ്രയ്ക്ക്. 1993 മുതൽ 2015 വരെ ശ്രീകൃഷ്ണ മഠത്തിലാണ് സുഭദ്ര കഴിഞ്ഞിരുന്നത്.
എന്നാല്‍ രോഗബാധയേറ്റതോടെ സുഭദ്രയെ ശിവമൊഗ്ഗ മൃഗശാലയിലേക്ക് മാറ്റി. ചികില്‍സയ്ക്ക് ശേഷം രോഗം ഭേദമായതോടെ 2019ൽ സുഭദ്രയെ ഹിരേക്കൽ മഠം ഏറ്റെടുത്തു. പിന്നീട് സുഭദ്രയെ തിരികെ നൽകാൻ ശ്രീകൃഷ്ണ മഠം ഹൊന്നാലി മഠത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുഭദ്രയെ ശ്രീകൃഷ്ണ മഠത്തിന് തിരിച്ചുകൊടുക്കാൻ ഉത്തരവിട്ടെങ്കിലും വിശ്വാസികൾ തടസ്സം നിന്നതോടെ നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ശ്രീകൃഷ്ണ മഠം ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ സുഭദ്രയെന്ന പിടിയാനായ്ക്കായി നിയമപോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് ഇരുമഠങ്ങളും.