ആണ്‍സുഹൃത്തുമായുള്ള വിഡിയോ കോളിനിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ 18–കാരി ജീവനൊടുക്കി. എരുമാനൂര്‍ സ്വദേശി സെന്തില്‍കുമാറിന്‍റെ മകള്‍ ദര്‍ശിനിയാണ് മരിച്ചത്. ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിയായിരുന്നു ദര്‍ശിനി.
ക്ലാസ് കഴിഞ്ഞ് പാര്‍ട്ട്ടൈമായി ഒരു മൊബൈല്‍ ഷോപ്പിലും കുട്ടി ജോലിചെയ്തിരുന്നു. കടയുടെമയുടെ 31 വയസുള്ള സഹോദരനുമായി യുവതി പ്രണയത്തിയലായിരുന്നു എന്നും ഏകദേശം 20 ദിവസം മുമ്പ് സ്ഥാപനത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടമ സഹോദരനെ ജോലിക്ക് വരുന്നത് വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഏകദേശം 4 മണിയോടെയാണ് ദര്‍ശിനി യുവാവിനെ വിഡിയോകോള്‍ ചയ്യുന്നത്. പെട്ടന്ന് അവർക്കിടയിൽ ഒരു തർക്കം ഉണ്ടാവുകയും തുടർന്ന് കടയുടെ ശുചിമുറിയിൽ പോയി ദർശിനി തൂങ്ങിമരിക്കുകയായിരുന്നു.
എന്നാല്‍ ആ സമയം മുഴുവന്‍ യുവാവ് വിഡിയോകോളില്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പിന്നീട് കടയിലെ മറ്റ് ജീവനക്കാരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തില്‍ വിരുദാചലം പോലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)