TOPICS COVERED

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്. എബിവിപിയുംയും എൻഎസ്‍യുവുമാണ് പ്രധാന പോരാളികൾ. വോട്ട് കൊള്ള ആരോപണം എൻഎസ്‍യുവും,  അക്രമത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്ന് എബിവിപിയും ആരോപിക്കുന്നു. നാളെയാണ് ഫലം പ്രഖ്യാപിക്കുക.

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ പലതവണ ഏറ്റുമുട്ടിയതിനാല്‍  കനത്ത സുരക്ഷയിലാണ് ക്യാംപസുകള്‍. 7 വര്‍ഷത്തിന് ശേഷം കഴിഞ്ഞ തവണ പിടിച്ച അധ്യക്ഷ പദം നിലനിര്‍ത്താനും നഷ്ടമായ വൈസ് പ്രസിഡന്റ്, സെക്രട്ടറി പദങ്ങള്‍ പിടിക്കാനുമാണ് എൻഎസ്‍യുവിന്റെ കണക്കുകൂട്ടല്‍. 

17 വര്‍ഷത്തിന് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് വനിത സ്ഥാനാര്‍ഥി ജോസ്ലിന്‍ നന്ദിത ചൗധരിയെ നിര്‍ത്തിയതും എൻഎസ്‍യു ഉയര്‍ത്തിക്കാട്ടുന്നു ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മോദി കാണിക്കുന്ന അതേ കൊള്ള  മറ്റൊരു രൂപത്തില്‍ എബിവിപി ക്യാമ്പസുകളില്‍ നടത്തുന്നു എന്നാണ് എൻഎസ്‍യുവിന്റെ ആരോപണം. എൻഎസ്‍യു ആരോപണങ്ങള്‍ വിലപോകില്ലെന്നും വിദ്യാര്‍ഥി പ്രശ്നങ്ങള്‍ മനസിലാക്കി അവക്ക് പരിഹാരം കാണാനുള്ള ശ്രമം എല്ലാവരും തിരിച്ചറയുമെന്നുമാണ് എബിവിപി മറുപടി

സൗജന്യ വൈ-ഫൈ,  സാനിറ്ററി പാഡ് വെൻഡിങ് മെഷിന്‍, ദേശീയ വിദ്യാഭ്യാസ നയവും ഫീസ് വർധനയും പിൻ വലിപ്പിക്കും, ആർത്തവ അവധി , മെട്രോയിലും ബസിലും സൗജന്യ യാത്ര. ഹോസ്റ്റൽ സംവിധാനം കാര്യക്ഷമമാക്കും തുടങ്ങിയവയാണു മത്സരാർഥികളുടെ പ്രധാന വാഗ്ദാനങ്ങൾ. പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികളിലേക്കാണ് പ്രധാന മത്സരം. കോളജ് തലത്തിൽ വിജയിക്കുന്നവരാണ് 4 പേരെയും തിരഞ്ഞെടുക്കുക

ENGLISH SUMMARY:

Delhi University Student Union Election is currently underway with ABVP and NSUI as the main contenders. The election focuses on key issues and promises to address student concerns.