പാര്‍ലമെന്‍റില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച. തിങ്കളാഴ്ച ലോക്സഭയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് ചര്‍ച്ചയ്ക്ക് തുടക്കമിടുക. പ്രധാനമന്ത്രിയും പങ്കെടുക്കും. രാജ്യസഭയില്‍ ചൊവ്വാഴ്ചയാണ് ചര്‍ച്ച. ജസ്റ്റിസ് യശ്വന്ത് വര്‍മയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം ലോക്സഭയിലാണ് ആദ്യം അവതരിപ്പിക്കുകയെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരമാണ് ഓപ്പറേഷന്‍ സിന്ദൂരില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായത്. പ്രധാനമന്ത്രി പ്രസ്താവന നടത്തില്ലെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നിവരും സംസാരിക്കും. 16
മണിക്കൂറാണ് ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ചക്കായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ഒരാഴ്ച നീണ്ട സഭാസ്തംഭനത്തിന് വിരാമമാകും എന്നാണ് വിലയിരുത്തല്‍. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം ചര്‍ച്ചചെയ്യണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കുശേഷം അടുത്ത വിഷയം തീരുമാനിക്കാമെന്ന് പാര്‍ലമെന്‍റികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു
വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ആഴ്ച പൂര്‍ണമായി സ്തംഭിച്ചതോടെ സ്പീക്കര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പ്രതിപക്ഷമാണ് സഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കുന്നതെന്നും നടപടികള്‍ തടസപ്പെടുത്തുന്നതെന്നും കിരണ്‍ റിജിജു യോഗത്തിനു ശേഷം പറഞ്ഞു.