ഫാഷന്‍ ലോകത്തെ ശ്രദ്ധേയയാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍മീഡിയയിലും ഉര്‍ഫിയുടെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാവാറുണ്ട്. ചുണ്ടുകള്‍ക്ക് വലുപ്പം വര്‍ധിപ്പിക്കാനുള്ള ലിപ് ഫില്ലര്‍ നടത്തി പണിപാളിയിരിക്കുകയാണ് താരം. ചുളിവുകളും ലാഫ് ലൈനുകളും കുറയ്ക്കാനായി ഉപയോഗിക്കുന്ന നൂതനചികിത്സാരീതി കൂടിയാണിത്.
ചികിത്സ നടത്തിയതിലെ പിഴവുമൂലം ചുണ്ടുകള്‍ വീര്‍ത്ത്, വികൃതമായ അവസ്ഥയിലുള്ള വിഡിയോ ഉര്‍ഫി പങ്കുവച്ചു. ലിപ് ഫില്ലറുകൾ ഉപയോഗിച്ചത് ശരിയായ സ്ഥാനത്തായിരുന്നില്ലെന്നും ശരിയാക്കാനായി തീരുമാനിച്ചതായും വിഡിയോ പങ്കുവച്ച് ഉർഫി പറഞ്ഞു. ഡോക്ടര്‍ ചുണ്ടില്‍ കുത്തിവയ്ക്കുന്നതിന്റേയും വേദനയോടെ നീരുവച്ച് ചുമന്ന് തടിച്ച ചുണ്ടിന്റേയും കവിളുകളുടേയും ദൃശ്യങ്ങളും അതേപോലെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉര്‍ഫി പോസ്റ്റ് ചെയ്തു.
ഇത്തരമൊരു വിഡിയോ പങ്കുവയ്ക്കാന്‍ ഉര്‍ഫി കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇന്ന് ചുണ്ടുകള്‍ക്ക് വലുപ്പം കൂട്ടാനായി പെണ്‍കുട്ടികള്‍ വ്യാപകമായി തിരഞ്ഞെടുക്കുന്ന രീതിയാണ് ലിപ് ഫില്ലര്‍. ചുണ്ടുകള്‍ക്ക് ഭംഗിയും പുഷ്ടിയും കൂടാനും ഇതിലൂടെ സാധിക്കും. ഹാല്യുറോണിക് പോലുള്ള ജെല്‍വസ്തുക്കള്‍ ചുണ്ടിലേക്ക് ഇന്‍ജക്ട് ചെയ്താണ് ഈ പ്രൊസീജര്‍ നടപ്പാക്കുന്നത്.
ലോക്കല്‍ അനസ്തീഷ്യ നല്‍കിയ ശേഷമാണ് ചികിത്സ നടത്തുന്നത്. പതിനഞ്ചുമുതല്‍ 30മിനിറ്റ് വരെ സമയം ശസ്ത്രക്രിയയ്ക്കെടുത്തേക്കാം. ഉടന്‍ തന്നെ രൂപമാറ്റവും വ്യക്തമാകും. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ഫലം നിലനിന്നേക്കാം. വിഡിയോയില്‍ പറയുന്നതുപോലെ പണി അറിയാവുന്ന ഡോക്ടര്‍മാരെക്കൊണ്ടു മാത്രമേ ഈ ചികിത്സ നടത്താവൂയെന്നും ഉര്‍ഫി വ്യക്തമാക്കുന്നു.