wife-pregnancy-kit

TOPICS COVERED

വിവാഹ രാത്രിയില്‍ വധു ഒന്ന് ഛര്‍ദ്ദിച്ചു, പിന്നാലെ പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരന്‍, പിന്നെ അടിയുടെ പൂരം., സംഭവം ഉത്തർപ്രദേശിലെ റാംപൂരിലാണ്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിവാഹാഘോഷത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. വിവാഹ രാത്രിയില്‍ വരന്‍, വധുവിനോട് പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതാണ് ഇരുവീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തിച്ചത്. ഒടുവില്‍ വരന് പരസ്യമായി മാപ്പ് പറഞ്ഞ് തലയൂരി. 

വിവാഹ ദിവസം തന്നെ വധു ഛര്‍ദ്ദിച്ചത് വരന്‍ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു സംസാര വിഷയമായി

വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹ സംഘം വരന്‍റെ വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ വധു ഛർദ്ദിച്ചു. ഇത് കണ്ട വരന് ഒരു സംശയം. വിവാഹ ദിവസം തന്നെ വധു ഛര്‍ദ്ദിച്ചത് വരന്‍ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു സംസാര വിഷയമായി. ഇതോടെ വരന്‍റെ സുഹൃത്തുക്കൾ വധുവിന് ഗര്‍ഭമാണെന്ന് തമാശയ്ക്ക് പറഞ്ഞത് വരനെ അസ്വസ്ഥമാക്കി. തുടര്‍ന്ന് ഇയാള്‍  അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു ഗർഭ പരിശോധന കിറ്റ് വാങ്ങി. വരന്‍റെ അപ്രതീക്ഷിത ആവശ്യം കേട്ട വധു സ്വന്തം വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. 

രാത്രിയോടെ വരന്‍റെ വീട്ടിലെത്തിയ വധുവിന്‍റെ വീട്ടുകാരും വരനും തമ്മില്‍  തര്‍ക്കമായി. ഒടുവില്‍ ഗ്രാമവാസികൾ ഇടപെട്ട് രാത്രി തന്നെ പഞ്ചായത്ത് വിളിച്ച് ചേര്‍ത്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം സമയം പഞ്ചായത്ത് നടന്നു. ഒടുവില്‍ വരന്‍ പരസ്യമായി തന്‍റെ തെറ്റ് സമ്മതിക്കുകയും വധുവിനോടും കുടുംബത്തോടും തന്‍റെ തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമാപണം നടത്തുകയും ചെയ്തു. 

ENGLISH SUMMARY:

A bizarre incident from Rampur, Uttar Pradesh, has gone viral online. Following a wedding celebration last Saturday, the groom reportedly demanded his bride use a pregnancy test kit on their wedding night after she vomited. This request escalated into a major altercation between both families. The groom eventually had to publicly apologize to resolve the conflict.