അഹമ്മദാബാദ് വിമാനാപകടത്തില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ പൈലറ്റ്സ് അസോസിയേഷന്‍ കോടതിയിലേക്ക്. വിമാന നിര്‍മാണ കമ്പനിയായ ബോയിങിെന രക്ഷിക്കാനുള്ള ശ്രമമാണു നിലവില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്നതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റന്‍ സാം തോമസ് പറഞ്ഞു.
ഇന്ധന വിതരണ സ്വിച്ചുകള്‍ ഓഫായതാണ് 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചെന്നു വ്യക്തമാക്കാതെ ഊഹാപോഹങ്ങള്‍ക്ക് ഇടനല്‍കുകയാണ് റിപ്പോര്‍ട്ടെന്നാണ് ആരോപണം. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണു പൈലറ്റുമാരുടെ സംഘടന ആരോപിക്കുന്നത്.
സാങ്കേതിക തകരാറുണ്ടായിരുന്നുവെന്ന് കണ്ടെത്തിയാല്‍ വിമാനം നിര്‍മിച്ച ബോയിങ് കമ്പനി കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. അപകടത്തില്‍പെട്ട ബോയിങ് 787 മോഡല്‍ വിമാനങ്ങള്‍ ലോകത്താകമാനം സര്‍വീസ് നിര്‍ത്തിവച്ചു പരിശോധിക്കേണ്ടിയും വരും. ഇതൊഴിവാക്കാനാണു അന്വേഷണ സംഘത്തിന്റെ ശ്രമം.
ഇന്ധന വിതരണ സ്വിച്ചുകള്‍ ഒഫാക്കിയ നിലയിലായിരന്നുെവന്നു കണ്ടെത്തിയിരുന്നെങ്കിലും. ഇതു പൈലറ്റുമാര്‍ ചെയ്തതാണോ സാങ്കേതിക തകരാറിനെ തുടര്‍ന്നുണ്ടായതാണോയെന്നു വ്യക്തമാക്കിയിട്ടില്ല. ഇതാണു പൈലറ്റ്സ് അസോസിയേഷനെ ചൊടിപ്പിക്കുന്നത്.