guddu-khan

TOPICS COVERED

മഴ പെയ്യാതെ ഗ്രാമമാകെ വറ്റിവരണ്ടാല്‍ എന്താണ് സാധാരണ ചെയ്യുക. ഭരണനേതൃത്വത്തെ സമീപിച്ച് വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യണമെന്ന് പറയാം, അല്ലെങ്കില്‍ സ്വന്തം നിലയിക്ക് ടാങ്കറിലോ വില കൊടുത്തോ വെള്ളം വാങ്ങാന്‍ നോക്കും. ഇങ്ങനെയൊക്കെയാണ് നാം ചെയ്യാറുള്ളത്. 

എന്നാല്‍ ഉത്തര്‍ പ്രദേശിലെ മഹാരാജ്​ഗഞ്ചിലെ സ്ത്രീകള്‍ ഇതൊന്നുമില്ല ചെയ്തത്. അവര്‍ മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനാണ് നോക്കിയത്, അതും കൗതുകം തോന്നുന്ന ഒരു ആചാരത്തിലൂടെ. ഇതിനായി അവര്‍ സമീപിച്ചത് ബിജെപി നേതാവിനേയും. 

മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും ബിജെപി നേതാവുമായ ഗുഡു ഖാനാണ് സ്ത്രീകള്‍ക്കൊപ്പം ഈ ആചാരത്തില്‍ പങ്കാളിയായത്. ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താനായി കാജ്രി എന്ന നാടോടി പാട്ട് പാടി ഗുഡു ഖാന്‍റെ കയ്യും കാലും കെട്ടിയിട്ട് ചെളിവെള്ളത്തില്‍ കുളിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. ഇങ്ങനെ ചെയ്താല്‍ ഇന്ദ്ര ദേവന്‍ പ്രീതിപ്പെടും എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അതേസമയം ഈ ആചാരം കാലങ്ങളായി ഗ്രാമത്തില്‍ അനുഷ്ഠിക്കുന്നതാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.