TOPICS COVERED

 ഉത്തർപ്രദേശിലെ റാംപൂരിൽ മകനുകണ്ടുവച്ച പെണ്ണിനെ കറക്കിയെടുത്ത് വിവാഹം കഴിച്ച പിതാവിന്‍റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആറു മക്കളുള്ള പിതാവിന്‍റേത് അവിചാരിത പ്രണയമായിരുന്നില്ലെന്നും രണ്ടുകെട്ടാന്‍ തോന്നിയതുകൊണ്ട് മനപൂര്‍വം സൃഷ്ടിച്ചെടുത്ത സാഹചര്യങ്ങളാണെന്നുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 14വയസുകാരനായ മകനുവേണ്ടിയാണ് ഷക്കീല്‍ പെണ്ണുകണ്ടത്, പക്ഷേ അവളോട് സംസാരിക്കുന്നതും വിഡിയോകോള്‍ ചെയ്യുന്നതും കാണുന്നതുമെല്ലാം അമ്മായിയപ്പന്‍.

ഭര്‍ത്താവിന്‍റെ ദുര്‍നടപ്പ് അന്നേ മനസിലാക്കിയ ഭാര്യ ഷബാന വിവാഹത്തെ ആദ്യംമുതലേ എതിര്‍ത്തു. പക്ഷേ മറുപടി ഭാര്യയ്ക്കും മകനും മര്‍ദനമായിരുന്നു. കണ്ട അന്നുമുതല്‍ ഷക്കീല്‍ യുവതിയുമായി വിഡിയോകോള്‍ സ്ഥിരമാക്കി, രണ്ടുതവണ ഇരുവരേയും ഒന്നിച്ചുകണ്ടു, പിതാവിന്‍റെ തന്ത്രം മനസിലാക്കിയ മകന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി. അതോടെ മരുമകളായി കണ്ടപെണ്‍കുട്ടിയോടുള്ള പ്രണയം പൂത്തുലഞ്ഞു. അതേസമയം ഇവരുടെ ബന്ധത്തെക്കുറിച്ച് ഷബാന പലരോടും പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ഇവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു ഷബാനയുടേയും മകന്‍റേയും അടുത്ത പണി.

ആവശ്യത്തിനുള്ള തെളിവുകള്‍ ഇരുവര്‍ക്കും ലഭിച്ചു. ഷക്കീലിന്റെ ബന്ധത്തിനു മാതാപിതാക്കള്‍ കടുത്ത പിന്തുണ നല്‍കിയതായി 14വയസുകാരന്‍ ആരോപിക്കുന്നു. ഒടുവില്‍ വീട്ടില്‍ നിന്നും രണ്ടുലക്ഷം രൂപയും 17ഗ്രാം സ്വര്‍ണവുമായാണ് ഷക്കീല്‍ കടന്നുകളഞ്ഞത്. നേരെ പോയി യുവതിയെ വിവാഹം കഴിച്ചെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ENGLISH SUMMARY:

The news that recently came out from Rampur in Uttar Pradesh revealed that a father married a woman who was originally chosen as a bride for his son. It is now evident that this was not an impulsive act of love from the father of six children, but rather a deliberately created situation driven by his desire to remarry.