sanjay-demise

 പ്രശസ്ത പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. ഇന്നലെ ഇംഗ്ലണ്ടില്‍ വച്ചായിരുന്നു അന്ത്യം. ഗാര്‍ഡ്സ് പോളോ ക്ലബില്‍ മത്സരത്തിനിടെ ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ സഞ്ജയ് മത്സരം നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടന്‍ ഹൃദയാഘാതമുണ്ടായി. അറിയപ്പെടുന്ന ബിസിനസുകാരന്‍ കൂടിയാണ് സഞ്ജയ്.

പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങിയാണ് പെട്ടെന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും വന്നതെന്നാണ് മറ്റൊരു വിവരം. കരിഷ്മ കപൂറിനും സഞ്ജയ്ക്കും സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചിരുന്നു.

‘ഓറിയസ്’എന്ന പോളോ ടീമിന്റെ ഉടമയാണ് സഞ്ജയ് കപൂര്‍. ഡൂണ്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്. ഗുരുഗ്രാം ആസ്ഥാനമായ മൊബിലിറ്റി ടെക്നോളജി കമ്പനി സോന കോംസ്റ്റാറിന്റെ ചെയര്‍മാന്‍ കൂടിയാണ് സഞ്ജയ്.

ENGLISH SUMMARY:

Renowned polo player and Bollywood actress Karisma Kapoor’s former husband, Sunjay Kapur, has passed away. The death occurred yesterday in England. He was 53 years old. Sunjay experienced breathlessness and discomfort during a match at the Guards Polo Club, prompting him to request a pause from the game. Shortly after stepping off the field, he suffered a heart attack, leading to his death. Sunjay, also a well-known businessman in India, was pronounced dead following the incident.