is-flying-safe

ആകാശത്തോളം വേദന, അതാണ് ഇന്ത്യയ്ക്ക് അഹമ്മദാബാദ് വിമാനദുരന്തം സമ്മാനിച്ചത്. വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന നമിഷം തകര്‍ന്നുവീണ എയര്‍ ഇന്ത്യാവിമാനം കവര്‍ന്നത് 265 ജീവനുകളാണ്. ലോകം നടുങ്ങിയ വ്യോമയാന ദുരന്തങ്ങളുടെ പട്ടികയില്‍ ഏറ്റവും പുതിയ കണ്ണീരിന്‍റെ ഏട്. അപകടത്തില്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്. മറ്റെല്ലാ യാത്രക്കാരും, വിമാനത്തിലെ ജീവനക്കാരും കൊല്ലപ്പെട്ടു. വിമാനം തകര്‍ന്നുവീണയിടത്തെ പ്രദേശവാസികളും ദുരന്തത്തിന് ഇരയായി. പിന്നാലെ ഓര്‍മ്മയുടെ മറനീക്കി മുന്‍കാല വ്യോമയാന ദുരന്തകഥകളം പുറത്തുവന്നു. രാജ്യം നടുങ്ങിയ ദുരന്തമുഖത്തു നിന്ന് ആളുകള്‍ ചോദിക്കുന്നത് ഒരേ ചോദ്യം വ്യോമ ഗതാഗതം ഇന്നും  സുരക്ഷിതമോ എന്ന് ?

plane-dvr

ALSO READ: ഡിവിആര്‍ കണ്ടെത്തി; വിമാനത്തിലെ ക്യാമറകളുടെ ദൃശ്യങ്ങള്‍ ലഭിച്ചേക്കും; നിര്‍ണായകം

കഴിഞ്ഞ ജനുവരിയിൽ വാഷിങ്ടൺ ഡിസിക്ക് സമീപം അമേരിക്കൻ എയർലൈൻസിന്‍റെ  റീജിയണൽ ജെറ്റും  യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 മരണം, 2024ല്‍ ദക്ഷിണ കൊറിയയില്‍ 175 യാത്രക്കാരും ആറ് ജീവനക്കാരിൽ നാലുപേരും കൊല്ലപ്പെട്ട ജെജു എയർ അപകടം. അടുത്തിടെയുണ്ടായ ദുരന്തങ്ങളുടെ  പട്ടിക ഇങ്ങനെ നീളുന്നു. പൊതുവേ മറ്റേതൊരു ഗതാഗത മാര്‍ഗങ്ങളേക്കാളും ‘സേഫാണ്’ വ്യോമഗതാഗതം എന്നാണ് പറയപ്പെടുന്നത്. പക്ഷേ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സംശയമുനകള്‍ നീളുമ്പോള്‍ നമുക്ക് പരിശോധിക്കാം, എങ്ങിനെയാണ് വിമാനയാത്രകള്‍ ‘സേഫാകുന്നത്’ എന്ന്...

ALSO READ: അവസാന നിമിഷങ്ങള്‍..മര്‍ദം കിട്ടാതെ വിമാനം; കോക്പിറ്റില്‍ സംഭവിച്ചതെന്ത്? സാധ്യതകള്‍ ഇങ്ങനെ

വ്യോമയാന ദുരന്തങ്ങള്‍  അതിഭയാനകമാണെങ്കിലും വന്‍ ദുരന്തമായി മാറുന്ന വിമാനാപകടങ്ങള്‍ വളരെ അപൂര്‍വമാണ്. സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓരോ അപകടത്തില്‍ നിന്നും പഠിച്ച് വിമാനയാത്ര കൂടുതൽ സുരക്ഷിതമാക്കാനാണ് വ്യോമയാന വ്യവസായം മുന്‍ഗണന നല്‍കുന്നതും. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നിങ്ങൾ നിങ്ങളുടെ കാറിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനേക്കാൾ സുരക്ഷിതമാണ് നിങ്ങളുടെ വിമാനയാത്ര എന്നാണ് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ മുന്‍പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ALSO READ: ബ്ലാക്ക് ബോക്സ് കണ്ടെത്തിയില്ല, എല്ലാം ഊഹാപോഹം; എയര്‍ ഇന്ത്യയുടെ വിശദീകരണം

ahmedabad-planecrash

കർശന നിയമങ്ങൾ തന്നെയാണ് ആകാശയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നത്. ലോകമെമ്പാടും ആയിരക്കണക്കിന് വിമാനങ്ങൾ യാതൊരു പ്രശ്‌നവുമില്ലാതെ പറക്കുന്നുണ്ട്. ഒരു വിമാനം അപകടത്തിൽപ്പെടുമ്പോൾ, അത് വലിയ വാർത്തയാകുന്നത് അത്യപൂർവമായേ അത് സംഭവിക്കാറുള്ളൂ എന്നതുകൊണ്ട് മാത്രമാണ്. ലോകത്ത് എവിടെയെങ്കിലും ഒരു വിമാനാപകടം സംഭവിച്ചാല്‍ എന്തുകൊണ്ട് സംഭവിച്ചു കണ്ടെത്താൻ വലിയൊരു അന്വേഷണം നടക്കും. ആ അന്വേഷണത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഒരോ രാജ്യങ്ങളും എയർലൈനുകളും വിമാനയാത്ര കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഏറ്റവും സുരക്ഷിതമായ മാർഗങ്ങളിലൊന്ന് വിമാനമായി കണക്കാക്കുന്നത്.

The Air India Boeing 787 Dreamliner plane that crashed in Ahmedabad on June 12, 2025,  flies over Melbourne, Australia, on December 29, 2024, in this handout picture. RYAN ZHANG/via REUTERS  THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.

The Air India Boeing 787 Dreamliner plane that crashed in Ahmedabad on June 12, 2025, flies over Melbourne, Australia, on December 29, 2024, in this handout picture. RYAN ZHANG/via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.

സ്ഥിതിവിവരക്കണക്കുകള്‍

ലോകത്തിലെ എയർലൈനുകളുടെ വ്യാപാര സംഘടനയായ IATA 2025 ഫെബ്രുവരിയിൽ പുറത്തിറക്കിയ 2024 സുരക്ഷാ റിപ്പോർട്ടിൽ പറയുന്നത് പ്രകാരം 2024 ലെ 40.6 ദശലക്ഷം വിമാന അപകടങ്ങളിൽ ഏഴെണ്ണം മാത്രമാണ് വലിയ ദുരന്തമായി അവസാനിച്ചത്. തൊട്ടുമുന്‍പത്തെ വര്‍ഷമാകട്ടെ ഇത് 72 ആയിരുന്നു. 2020 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് വിമാനയാത്രകള്‍ മെച്ചപ്പെട്ടുകൊണ്ടെയിരിക്കുന്നു എന്നാണ്.

pm-visits-ahmedabad-plane-crash-site-265-confirmed-dead

കഴിഞ്ഞ 10 വർഷത്തിനിടെ വ്യോമഗതാഗത വ്യവസായത്തിന്‍റെ മൊത്തത്തിലുള്ള സുരക്ഷാ പ്രകടനം 61% മെച്ചപ്പെടുത്തിയതായി IATA 2023 ലെ സുരക്ഷാ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ‌ വര്‍ഷം തോറും  വ്യോമയാന സുരക്ഷയിൽ ഗണ്യമായ പുരോഗതിയുണ്ടായതായെന്ന് എടുത്തുകാണിക്കുന്നതായിരുന്നു പഠനം. 2018 നും 2022 നും ഇടയിലുള്ള കാലയളവിൽ ഓരോ ബോർഡിങിലും മരണസാധ്യത 137 ലക്ഷത്തിൽ ഒന്നായിരുന്നു എന്നും പഠനത്തിലുണ്ട്. 

Emergency crews work as smoke rises from the wreckage of a Boeing 787 Dreamliner where the Air India plane crashed in Ahmedabad, India, June 12, 2025. REUTERS/Amit Dave     TPX IMAGES OF THE DAY

Emergency crews work as smoke rises from the wreckage of a Boeing 787 Dreamliner where the Air India plane crashed in Ahmedabad, India, June 12, 2025. REUTERS/Amit Dave TPX IMAGES OF THE DAY

2008 മുതൽ 2017 വരെയുള്ള കാലയളവിൽ ഗണ്യമായ പുരോഗതിയാണ് വ്യോമയാന മേഖല കൈവരിച്ചത്. അപകടസാധ്യതയാകട്ടെ 79 ലക്ഷത്തിൽ ഒന്നായിരുന്നു. 1968 മുതൽ 1977 വരെയുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ  കുറവാണിത്. ഈ കാലയളവില്‍  350,000  യാത്രകളില്‍  ഒരു മരണം എന്ന  രീതിയിലായിരുന്നു അപകടസാധ്യത . മാത്രമല്ല1960 കളുടെ അവസാനത്തിലും 1970 കളിലും ഉണ്ടായിരുന്നതിനേക്കാൾ വിമാനാപകടത്തിൽ മരിക്കാനുള്ള സാധ്യത ഏകദേശം 1/38 മാത്രമാണിന്ന്.

A view shows the rear of an Air India plane following its crash, in Ahmedabad, India, June 12, 2025. CENTRAL INDUSTRIAL SECURITY FORCE VIA X/Handout via REUTERS    THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.

A view shows the rear of an Air India plane following its crash, in Ahmedabad, India, June 12, 2025. CENTRAL INDUSTRIAL SECURITY FORCE VIA X/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.

എയറോഫോബിയ

എന്തെല്ലാം പറഞ്ഞാലും വിമാനയാത്രയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ മനസിലാക്കുക നിങ്ങള്‍ ഒറ്റയ്ക്കല്ല. ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്‍റെ കണക്കനുസരിച്ച് അമേരിക്കയിലെ 25 ദശലക്ഷത്തിലധികം മുതിർന്നവരെ എയറോഫോബിയ (വിമാനത്തില്‍ പറക്കാനുള്ള ഭയം) ബാധിച്ചിട്ടുണ്ട്. വിമാനയാത്രയെ കുറിച്ചുള്ള ഉത്കണ്ഠയാണിത്. ഈ ഭയം ആറ് മാസമോ അതിൽ കൂടുതലോ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് ഇത് എയറോഫോബിയയായി കണക്കാക്കുന്നത്. വിമാനയാത്രയെക്കുറിച്ചുള്ള ഉത്കണ്ഠ കുറയ്ക്കാൻ മദ്യപിക്കുകയോ മരുന്ന് കഴിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. എക്സ്പോഷർ തെറാപ്പിയാണ് ഉത്കണ്ഠ കുറയ്ക്കാനുള്ള മാര്‍ഗം.

ENGLISH SUMMARY:

The sky is filled with grief as India mourns the tragic plane crash in Ahmedabad. Just moments after takeoff on Thursday, an Air India flight from Ahmedabad to London crashed, claiming the lives of 265 people. Only one passenger survived. All other passengers and crew members perished. Residents near the crash site were also among the victims. This tragedy has become the latest heartbreaking entry in the list of the world’s worst aviation disasters. As the nation grieves, a pressing question echoes across the country — Is air travel still safe?