Image Credit; Facebook-Wildlife Institute of India
ഇന്ത്യയുടെ അഭിമാനത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. അതേസമയം തന്നെ ആ പേരിനും വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. സംഭവത്തിന് ശേഷം സിനിമയാക്കാനായി പല ചലച്ചിത്രപ്രവര്‍ത്തകരും ഈ പേരിന് വേണ്ടിയായിരുന്നു പിടിവലി. മറ്റുചിലര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് 'സിന്ദൂര്‍' എന്ന പേര് നല്‍കിയും ആദരവ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിനെടുള്ള ആദരസൂചകമായിത്തന്നെ പല ജീവജാലങ്ങള്‍ക്കും അത്തരത്തിലുള്ള പേരുകള്‍ നല്‍കിയിരിക്കുകയാണ്.
സിന്ദൂര്‍, വ്യോം, മിശ്രി, സോഫിയ തുടങ്ങിയ പേരകുകള്‍ നല്‍കിയാണ് ആദരവ് പ്രടിപ്പിച്ചത്. പുതുതായി ഉണ്ടായ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ് കുഞ്ഞുങ്ങള്‍ക്കാണ് ഇത്തരത്തില്‍ പേരുകള്‍ നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്ശേഷം ജനിച്ച ഈ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് രാജസ്ഥാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റാണ് പേരുകള്‍ ഇട്ടിരിക്കുന്നത്.
ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന പക്ഷി ഇനമാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്. കൂടൂതലായും ഇത് രാജസ്ഥാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. മാത്രമല്ല പരിസ്ഥിതി മന്ത്രാലയത്തിന്റെ സംരക്ഷണ ശ്രമങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്. ഇവയ്ക്ക് സംരക്ഷണം നല്‍കുന്നതിനായി പല പദ്ധതികളും ഉണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രൊജക്ട് ജിഐബി. ഇതിലൂടെ 21ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ് കുഞ്ഞുങ്ങളാണ് ഈ വര്‍ഷം ജനിച്ചത്. 'ശത്രുക്കൾക്കെതിരെ നിലകൊണ്ടവരെ ഓർക്കുന്നതിനുള്ള ഞങ്ങളുടെ രീതിയാണിത്" എന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസയറായ ബ്രിജ്മോഹന്‍ഗുപ്ത പറഞ്ഞത്.
2025 മെയ് മാസത്തിലാണ് 4 പക്ഷിക്കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അതില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ സ്മരണാര്‍ഥം ഒരെണ്ണത്തിന് സിന്ദൂര്‍ എന്നും വിങ് കമാന്റര്‍ വ്യോമിക സിങ്ങിനായി വ്യോം എന്നും കേണല്‍ സോഫിയ ഖുറേശിയോടുള്ള ആദര സൂചകമായി മറ്റൊരു കിളിക്ക് സേഫിയ എന്നും വിക്രം മിശ്രിക്കായി മിശ്രി എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. പക്ഷികളുടെ എണ്ണം വർദ്ധിപ്പിക്കുക മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും വന്യജീവി സംരക്ഷണത്തെ ദേശീയ താൽപ്പര്യവുമായി ബന്ധിപ്പിക്കുക എന്നതുകൂടിയാണെന്നും ബ്രിജ്മോഹന്‍ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഒരുപാട് കാണപ്പെടുന്ന ജീവിവര്‍ഗമായിരുന്നു ഇത്. എന്നാല്‍ ഇന്ന് അതില്‍ 150 എണ്ണം മാത്രമേശേഷിക്കുന്നുള്ളു. 2024 ഒക്ടോബറിൽ ജയ്സാൽമീറിലെ നാഷണൽ കൺസർവേഷൻ ബ്രീഡിങ് സെന്ററിൽ കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് പക്ഷികളെ വീണ്ടും സംരക്ഷിക്കാന്‍ തുടങ്ങിയത്.