ഹരിയാനയിലെ ഫരീദാബാദിൽ കാർഡിയോളജിസ്റ്റായി ചമഞ്ഞ് നടത്തിയത് 50 ഹൃദയ ശസ്ത്രക്രിയകൾ. എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹൻ ശർമയാണ് ശസ്ത്രക്രിയ നടത്തിയത്. നഗരത്തിലെ സർക്കാർ ആശുപത്രിയിൽ സ്വകാര്യ–പൊതു പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലാണു സംഭവം.ഒരു കാർഡിയോളജിസ്റ്റിന്റെ റജിസ്ട്രേഷൻ നമ്പർ ഇയാൾ ഉപയോഗിക്കുകയും ചെയ്തു. യഥാർഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണു തട്ടിപ്പ് വെളിയിൽ വന്നത്.
എംബിബിഎസ് ഡിഗ്രിയുണ്ടെങ്കിലും ഹൃദയശസ്ത്രക്രിയകൾ ചെയ്യാൻ പങ്കജ് മോഹന് അനുമതിയില്ല. തന്റെ നോട്ട്പാഡിൽ തനിക്ക് കാർഡിയോളജിയിൽ ഡിഎൻബി ബിരുദമുണ്ടെന്ന് ഇയാൾ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി വരെയാണ് ഇയാൾ ഹൃദയാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചത്.