"പ്രിയപെട്ട ഡാഡി.. 27 നു ഹനകൊണ്ടയില്‍ നടന്ന പാര്‍ട്ടി പ്ലീനറി യോഗത്തില്‍ താങ്കള്‍ വെറും രണ്ടുമിനിറ്റാണു ബി.ജെ.പിയെ കുറിച്ചു സംസാരിച്ചത്. ഇതു ബി.ജെ.പിയുമായി നമ്മള്‍ സഖ്യമുണ്ടാക്കാന്‍ പോകുന്നുവെന്ന കിംവദന്തി പരക്കാന്‍ ഇടയാക്കും. ബി.ജെ.പിയെ തുറന്നു കാണിച്ചുതന്നെ മുന്നോട്ടുപോകണമെന്നാണ് എന്റെ ആഗ്രഹവും അഭിപ്രായവും. അല്ലാത്ത പക്ഷം നമുക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരും"

ഒരു മകള്‍ അച്ഛന് അയച്ച കത്തിലെ വരികളാണിത്. അച്ഛന്‍ തെലങ്കാനയുടെ മുന്‍മുഖ്യമന്ത്രി, ഭാരത് രാഷ്ട്ര സമിതിയെന്ന പാര്‍ട്ടിയുെട സുപ്രീമോ. മകള്‍ കെ. കവിതയാവട്ടെ നിയമ നിര്‍മാണ കൗണ്‍സില്‍ അംഗം. പാര്‍ട്ടിക്കു വേണ്ടി ( ഡല്‍ഹി മദ്യകരാര്‍ കുംഭകോണക്കേസില്‍) 5 മാസം ജയിലില്‍ കിടന്നിട്ടുള്ളവള്‍. 

അവിഭക്ത ആന്ധ്രയില്‍ നിന്നും തെലങ്കാന രൂപപെട്ടതു മുതല്‍ പത്തുവര്‍ഷം അടക്കി വരിച്ചത് കല്‍വകുന്തള കുടുംബമായിരുന്നു. കുടുംബനാഥന്‍ കെ. ചന്ദ്രശേഖര റാവു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. മകന്‍ കെ.ടി. രാമറാവു ഐ.ടി.അടക്കമുള്ള നിര്‍ണായക വകുപ്പുകളുടെ മന്ത്രി, മകള്‍ കെ.കവിത തിരഞ്ഞെടുപ്പില്‍ തോറ്റതിനാല്‍ നാമനിര്‍ദേശം വഴി നിയമ നിര്‍മാണ കൗണ്‍സില്‍ അംഗം. അമ്മാവന്‍ ടി.ഹരീഷ് റാവു മന്ത്രിസഭയിലെ മൂന്നാമന്‍. ഭരണം ജനത്തെ മറന്നായതോടെ ജനവും കൈവിട്ടു.  തൊട്ടുപിറകെയാണു കെ.സിആറിന്റെ കുടുംബത്തില്‍ മൂപ്പിള തര്‍ക്കം തുടങ്ങിയത്.

കത്തിലൂടെ ഭിന്നത പുറത്ത്

മേയ് 23നാണ് കവിതയുടേതെന്ന പേരില്‍ നാലുപേജ് കത്ത് ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും പരക്കാന്‍ തുടങ്ങിയത്.ഭരണമില്ലാതെ, തക്കം നോക്കി നല്ലൊരു ശതമാനം നേതാക്കന്‍മാരും കോണ്‍ഗ്രസിലേക്കെത്തിയതോടെ ദുര്‍ബലമായ പാര്‍ട്ടിയെയും നേതൃത്വത്തെയും വിമര്‍ശിക്കുന്നതായിരുന്നു അച്ഛായെന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്ത്. പാര്‍ട്ടി പ്ലീനറി വിളിച്ചു എല്ലാ നേതാക്കന്‍മാരെയും കേള്‍ക്കണമെന്നിയിരുന്നു കത്തിലെ പ്രധാന ആവശ്യം സ്ഥിരീകരിച്ചു കവിത നാക്കൊതുക്കണമെന്ന് കെ.ടി.ആര്‍

മേയ് രണ്ടിന് കെ.ചന്ദ്രശേഖര റാവുവിന് നല്‍കിയതായാണു കത്തില്‍ പറയുന്നത്. കത്തു പുറത്തായപ്പോള്‍ കവിത രാജ്യത്തില്ലായിരുന്നു. മകന്റെ പഠനവുമായി ബന്ധപെട്ട് യു.എസിലായിരുന്ന അവര്‍ പിറ്റേ ദിവസം ൈഹദരാബാദില്‍ വിമാനമിറങ്ങിയതിനു പിറകെ കത്ത് തന്റേത് തന്നെയെന്നു സ്ഥിരീകരിച്ചു. അച്ഛന്റെ നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല. കെ.സി.ആറിനു ചുറ്റുമുള്ള ദുഷ്ടന്‍മാരാണു പ്രശ്നങ്ങള്‍ക്കു കാരണമെന്ന് കവിത പറഞ്ഞതോടെ അന്തപുര തര്‍ക്കത്തിനു സ്ഥിരീകരണമായി

തര്‍ക്കം സഹോദരനും സഹോദരിയും തമ്മില്‍

ബി.ആര്‍.എസിന്റെ നിലനില്‍പ്പ് തന്നെ കെ.സി.ആറിലാണ്. പാര്‍ട്ടി രൂപീകരണ സമയത്തുണ്ടായിരുന്ന സാഹചര്യങ്ങളെല്ലാം മാറിയതിനാല്‍ പ്രസക്തി പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവുണ്ട്.ഇക്കാര്യങ്ങളെല്ലാം വ്യ.ക്തമായി അറിയുന്ന കവിത കത്തിലൂടെ ഉന്നം വെയ്ക്കുന്നതു സ്വന്തം സഹോദരനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ െക.ടി.രാമറാവുവിനെയാണ്. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം കവിത ആവശ്യപ്പെട്ടുന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി.ആര്‍.എസ് തലപ്പുത്തുള്ള കുടുംബത്തിലെ തര്‍ക്കത്തില്‍ കവിതയ്ക്കൊപ്പം പാര്‍ട്ടിയിലെ മൂന്നാമനായി അറിയപ്പെടുന്ന അമ്മാവന്‍ ടി. ഹരീഷ് റാവുമുണ്ടെന്നും പറയപ്പെടുന്നു.അതേ സമയം കത്തു പുറത്തുവന്നതു നിസാരവല്‍ക്കരിച്ച കെ.ടി.ആര്‍. ആഭ്യന്തര കാര്യങ്ങള്‍ പാര്‍ട്ടിക്കകത്താണു പറയേണ്ടതെന്നും മാധ്യമങ്ങള്‍ക്കു മുന്നിലെ സംസാരം നല്ലതല്ലെന്നും സഹോദരിക്ക് മുന്നറിയിപ്പ് നല്‍കി

കവിത കോണ്‍ഗ്രസിലേക്കോ?

കവിത ബി.ആര്‍.എസ് വിട്ടു കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിലായി ഹൈദരാബാദില്‍ ശക്തമായിരുന്നു. കവിതയ്ക്കൊപ്പം കെടി.ആറിനെതിരെയുള്ള അന്തപുര പോരില്‍ അമ്മാന്‍ ടി.ഹരീഷ് റാവുവുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.കവിത സ്വന്തം നിലയ്ക്കാണു രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. സമാജിത തെലങ്കാനയെന്ന പേരിലാണു കവിത തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്

പാര്‍ട്ടി വിടില്ല, വെട്ടിത്തുറന്നു പറഞ്ഞു കവിത വീണ്ടും

മാധ്യമങ്ങളെ കണ്ട കവിത നിഴല്‍പോര് അവസാനിപ്പിച്ചു കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ഏറെ നാളായി തന്നെ ഒതുക്കാന്‍ പാര്‍ട്ടിയില്‍ ശ്രമങ്ങള്‍ നടക്കുകയാണ്. കെ.സി.ആറിന്റെ നേതൃത്വമല്ലാതെ ആരെയും അനുസരിക്കുകയോ സ്വീകരിക്കുയോ ഇല്ലെന്നും പരസ്യമായി പ്രഖ്യാപിച്ചു. വര്‍ക്കിങ് പ്രസിഡന്റെന്ന നിലയില്‍ സഹോദരനെ അനുസരിക്കില്ലെന്ന കൃത്യാമായി പറയുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ബി.ആര്‍.എസിനെ ബി.ജെ.പിയില്‍ ലയിപ്പിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന ബോംബും കവിത പൊട്ടിച്ചു. താന്‍ തിഹാര്‍ ജയിലിലായിരുന്ന സമയത്താണ് ഈ നിര്‍ദേശം ബി.ആര്‍.എസ് നേതൃത്വത്തിനു മുന്നിലെത്തിയത്. താന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. തെലങ്കാനയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഏക പാര്‍ട്ടിയായി തുടരണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെയായിരുന്നു കവിതയുടെ വാക്കുകള്‍. കത്ത് പുറത്താക്കിയവരെ കണ്ടെത്തണമെന്നും കെ.എസി.ആറിനോടു കവിത ആവശ്യപ്പെട്ടു. കവിത പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ കോണ്‍ഗ്രസുമായി ഒത്തുപോകുകമോയെന്നതാണ് ഹൈദരാബാദിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

ENGLISH SUMMARY:

K Kavitha confirms letter to K Chandrashekar Rao. BRS leader K Kavitha on Saturday confirmed she wrote a letter to her father and party chief K Chandrashekar Rao (KCR), voicing concern over his perceived soft stance on the BJP. The letter, leaked earlier this month, has triggered speculation of a rift within the family.