തുര്‍ക്കി പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ വ്യാപാരികള്‍ തുര്‍ക്കി ആപ്പിളുകളുടെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തി. ഇതിനോടകം ഇറക്കുമതി ചെയ്ത ആപ്പിളുകള്‍ പലരും കോള്‍ഡ് സ്റ്റോറേജിലേക്കുമാറ്റി. വ്യാപാരികള്‍ മാത്രമല്ല, ഉപഭോക്താക്കളും തുര്‍ക്കി ആപ്പിളുകളോട് മുഖം തിരിക്കുകയാണെന്ന് ഡല്‍ഹിയിലെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നു.
ഒരുദിവസം ഡല്‍ഹിയിലെ ആസാദ്പുര്‍ മണ്ഡിയില്‍ മാത്രം എത്തിയിരുന്നത് 50 ടണ്ണിലേറെ തുര്‍ക്കി ആപ്പിളുകളാണ്. ഇപ്പോള്‍ അത് പൂര്‍ണമായി നിലച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിച്ച ആപ്പിളുകള്‍ പലരും കോള്‍ഡ് സ്റ്റോറേജിലേക്ക് മാറ്റി. ചെറുകിട കച്ചടവടക്കാരും തുര്‍ക്കി ആപ്പിള്‍ വേണ്ടെന്ന നിലാപടിലാണ്. പകരം ന്യൂസീലാന്‍ഡ് ആപ്പിളുകളാണ് കൂടുതലായി എത്തുന്നതെന്ന് ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നു. തുര്‍ക്കി ആപ്പിള്‍ വാങ്ങുമ്പോള്‍ പണം പോകുന്നത് പാക്കിസ്ഥാനിലേക്കാണ്. അതുകൊണ്ടാണ് ഇറക്കുമതി നിര്‍ത്തിയതെന്നും വ്യാപാരികള്‍
വര്‍ഷം 11.76 ലക്ഷം ടണ്‍ ആപ്പിളാണ് തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 1200 കോടി രൂപ മൂല്യം. ഇറക്കുമതി നിര്‍ത്തുന്നത് തുര്‍ക്കിക്ക് സാമ്പത്തികമായി കനത്ത തിരിച്ചടിയാണ്.