Image Credit : Amul.coop
പഹല്‍ഗാമിന് മറുപടിനല്‍കി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളോടുള്ള പ്രതികരണങ്ങള്‍ കൊണ്ട് സജീവമാണ് സമൂഹമാധ്യമങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറിനിന് തുടക്കമിട്ട് ഭീകരക്യാംപുകള്‍ തകര്‍ക്കാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ലോകത്തെ ഔദ്യോഗികമായി അറിയിച്ചത് ഇന്ത്യന്‍ സേനയിലെ രണ്ട് വനിതാമുഖങ്ങളാണ്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും.
ഈ തീരുമാനത്തിന് അഭിനന്ദനപ്രവാഹമാണ് വന്നുകൊണ്ടിരുന്നത്. എന്നാല്‍ അമൂല്‍ തങ്ങളുടെ പരസ്യത്തിലൂടെയായരുന്നു ഈ തീരുമാനത്തെ പ്രശംസിച്ചത്. ഇത് ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. പുതിയ പരസ്യം എക്സിലൂടെയാണ് അമൂല്‍ പങ്കുവച്ചിരിക്കുന്നത്. അമൂലിന്‍റെ പരസ്യങ്ങളിലെ സ്ഥിരം സാനിധ്യമായ പെണ്‍കുട്ടിയും കൂടെ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് പരസ്യചിത്രത്തിലുള്ളത്. പോഡിയത്തിന് മുന്നില്‍ നില്‍ക്കുന്ന ഇരുവരെയും പെണ്‍കുട്ടി സല്യൂട്ട് ചെയ്യുന്നതാണ് പരസ്യം. കൂടെ 'Send Them Pakking' എന്നും 'Amul Proudly Indian' എന്നും മാത്രമാണ് എഴിതിയിട്ടുള്ളത്.
ഇവിടെ 'Packing' എന്നതിന് പകരം പാക്കിസ്ഥാന്റെ അക്ഷരങ്ങള്‍ വരുന്ന 'Pakking' എന്ന് എഴുതിയിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത. നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുക, ഒഴിവാക്കുക എന്നിങ്ങനെയൊക്കയൈണ് 'Send Them Pakking' എന്നതുകൊണ്ട് അര്‍ഥമാക്കുനന്ത്. പരസ്യത്തിന് വലിയ രീതിയിലുള്ള ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. 'അമൂലിനെ സ്നേഹിക്കാന്‍ ഒരോരോ കാരണങ്ങള്‍', 'ജയ്ഹിന്ദ്' തുടങ്ങി അമൂലിനെ അനുകൂലിച്ച് നിരവധി കമന്റുകളാണ് പരസ്യത്തിന് ലഭിച്ചുകൊണ്ടിരുന്നത്