ആനവണ്ടിയിൽ അച്ഛനൊപ്പമുള്ള ആദ്യ യാത്രയും ഹൃദയസ്പർശിയായ അനുഭവങ്ങളും പങ്കുവച്ച് നടൻ മോഹൻലാൽ. കെ.എസ്.ആർ.ടി.സിയുടെ ഗുഡ്‌വിൽ അംബാസഡർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സംവിധായകൻ പ്രിയദർശന്‍റെ ആക്ഷൻ കട്ടിലാണ് താരം പരസ്യചിത്രത്തിൽ യാത്രക്കാരന്‍റെ വേഷമണിഞ്ഞത്. തിരക്കിനനുസരിച്ച് കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുന്ന ഡൈനാമിക് പ്രൈസിങ്ങും ഇരുപത് രൂപ അധികം നൽകിയാൽ ഏത് ദീർഘദൂര ബസിലും ഇഷ്ടമുള്ള സ്ഥലത്ത് നിന്ന് കയറാവുന്ന സ്റ്റോപ്പ് ഓൺ ഡിമാൻഡ് സംവിധാനവും പ്രാബല്യത്തിലായി.
അഭിനയ മോഹവുമായി ആനവണ്ടിയിലിരുന്ന് ഏറെ ദൂരം യാത്ര ചെയ്ത അനുഭവം. അച്ഛനൊപ്പമുള്ള മധുരിക്കും ഓർമകൾ മുന്തിരി വള്ളികളെ പോല നീട്ടിയും കുറഞ്ഞും. കരകയറാനുള്ള കെ.എസ്.ആർ.ടി.സിയുടെ ശ്രമങ്ങളിൽ പ്രതിഫലമില്ലാതെയാണ് മോഹൻലാലും പ്രിയദർശനും പങ്കാളിയായത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും, രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് ഉൾപ്പെടെ സഹായമാവുകയും ചെയ്യുന്ന പരിഷ്കാരം.കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറും ചെയർമാനുമായ പ്രമോജ് ശങ്കറും ഉദ്യോഗസ്ഥരും പങ്കെടുത്തു.