TOPICS COVERED

ചെന്നൈയില്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് നല്ലകണ്ണിനെ കാണാന്‍ എത്തിയതായിരുന്നു മന്ത്രി കെ.രാജനും ബിനോയ് വിശ്വവും. ഇതിനിടെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. പേര് ചെഗുവേര. 

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ സിപിഐ സംസ്ഥാന സമ്മേളനത്തിന് ക്ഷണിക്കാനായാണ് മന്ത്രി കെ.രാജനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചെന്നൈയിലെത്തിയത്. ഇതിന് ശേഷം മുതിര്‍ന്ന സിപിഐ നേതാവ് ആര്‍. നല്ലകണ്ണിനെ കാണാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. സന്ദര്‍ശനത്തിന് ശേഷം മടങ്ങാന്‍ തുടങ്ങുമ്പോഴാണ് ഒരു കുഞ്ഞ് അതിഥി അവിടേക്ക് എത്തിയത്. പേര് ചെഗുവേര.

AISF നോര്‍ത്ത് ചെന്നൈ സെക്രട്ടറി രേഖയും കുടുംബവുമാണ് എത്തിയത്.  രേഖയുടെ ചേച്ചി കൗശികയുടേയും ആന്തണി നിക്സന്‍റേയും  കുഞ്ഞാണിത്. പേര് ചെഗുവേര എന്നറിഞ്ഞപ്പോള്‍ നേതാക്കള്‍ക്കും കൗതുകം.  20 ദിവസം മാത്രമാണ് കുഞ്ഞു ചെഗുവേരയ്ക്ക് പ്രായം. കാലങ്ങളായി കമ്യൂണിസ്റ്റ് കുടുംബമാണ് ഇവരുടേത്. 

ENGLISH SUMMARY:

A 20-day-old baby named Che Guevara made headlines as he arrived to meet senior communist leader Nallakani. The gesture has captured public attention, highlighting the legacy of communism in Kerala and the connection between generations.