cow-up

ഉത്തർപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്. അഷ്റഫ് എന്ന യുവാവിനെയാണ് ഉത്തർപ്രദേശ് പൊലീസ് വെടിവെച്ച് പിടികൂടിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി വെടിയുതിർത്തതോടെ തിരിച്ച് വെടിവെക്കുകയായിരു‍ന്നുവെന്നാണ് പൊലീസിന്റെ ആരോപണം. 

ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ജര്‍വാള്‍ റോഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം. പശുവിന്റേത് ഉള്‍പ്പടെയുള്ള കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ പാടങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുത്തതെന്ന് എസ് പി ദുര്‍ഗ പ്രസാദ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. 

ENGLISH SUMMARY:

In Uttar Pradesh, police shot and subdued a youth accused of cattle smuggling. The suspect, identified as Ashraf, was shot by the police during an attempt to arrest him. According to the police, Ashraf opened fire first, prompting them to retaliate.