up-murder

മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായി കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ്  അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സഹരൻപൂര്‍ സ്വദേശി ബിലാലാണ് അറസ്റ്റിലായത്. കാമുകി ഉമ (30)യെ സുഹൃത്ത്  ബിലാല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 

മറ്റൊരു യുവതിയെ വിവാഹം ചെയ്യാനായി ബിലാല്‍ , ഉമയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹരിയാനയിലെ കലേസര്‍ നാഷണല്‍ പാര്‍ക്കിന് സമീപം ഞായറാഴ്ചയാണ് ഉമയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ ആറിനാണ് കൊലപാതകം നടക്കുന്നത്. സഹരൻപൂരില്‍ നിന്നും ആറു മണിക്കൂറോളം യാത്ര ചെയ്താണ് ബിലാലും ഉമയും കാറില്‍ കലേസറിലെത്തിയത്. 

ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ശേഷം ഉമയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും  വനപ്രദേശത്തിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. കൊലയ്ക്ക് ശേഷം സഹരൻപൂരില്‍ തിരിച്ചെത്തിയ ബിലാല്‍, വിവാഹത്തിനായി ഷോപ്പിങിലേക്ക് പോയി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ്  ബിലാല്‍ കുടുങ്ങിയത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപേയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

വിവാഹിതയായ ഉമ കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് 13വയസുള്ള മകനൊപ്പം വര്‍ഷങ്ങളായി സഹരൻപൂരിലാണ് താമസിക്കുന്നത്. ഇതിനിടെയാണ് ബിലാലിനെ പരിചയപ്പെടുന്നത്. ഏതാണ്ട് രണ്ടുവര്‍ഷമായി ഇരുവരും തമ്മില്‍ പരിചയത്തിലായിട്ട്. ബിലാലാണ് യുവതിയുടെ ചെലവ് വഹിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ മറ്റൊരു യുവതിയുമായി വിവാഹം ആലോചിച്ചതോടെ ഉമയെ ഒഴിവാക്കാനാണ് ബിലാല്‍ കൊലപാതകം പ്ലാന്‍ ചെയ്തത്.

ENGLISH SUMMARY:

Bilal, a resident of Saharanpur, Uttar Pradesh, has been arrested for allegedly murdering his 30-year-old girlfriend, Uma, by slitting her throat, to marry another woman. The body, without a head, was discovered on Sunday near the Kalesar National Park in Haryana. The murder occurred on December 6, when Bilal drove Uma approximately six hours from Saharanpur to the secluded area. After dumping the body, Bilal returned to Saharanpur and proceeded with wedding shopping. The police arrested Bilal, conducted evidence collection at the crime scene, and are now searching for the murder weapon. Uma, a married woman living separately with her 13-year-old son, had been in a relationship with Bilal for two years.