മഹാ കുംഭമേളയിൽ എത്താൻ കഴിയാതിരുന്ന ഭർത്താവിനായി ഭാര്യ ഒരുക്കിയ വെർച്വൽ സ്നാനമാണ് ഇപ്പോൾ സൈബറിടത്ത് വൈറല്‍. ഭർത്താവില്ലാതെ പുണ്യസ്നാന ചടങ്ങിൽ പങ്കെടുത്ത സ്ത്രീ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് വന്നത്.
ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് ‘മോക്ഷം’ ലഭിക്കുമായിരുന്നെന്നാണ് ഒരാൾ കമന്റ് ചെയ്തതത്. എന്നാൽ, നേരിട്ടെത്താൻ കഴിയാത്ത പലരും ബന്ധുക്കൾ വഴി ഫോട്ടോയും മറ്റും ത്രിവേണി സംഗമത്തിൽ മുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതേ സമയം മഹാകുംഭമേള വെറുമൊരു മതസമ്മേളനം മാത്രമല്ല, ഹിന്ദു ഐക്യത്തിന്റെയും നാനാത്വത്തിന്റെയും സാക്ഷ്യപത്രമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് സമാപനമാകുക. 64 കോടിയോളം പേര്‍ ഇത്തവണ കുംഭമേളക്ക് എത്തിയെന്നാണ് കണക്കുകള്‍.