ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ച് മമ്മൂട്ടി. ഡൽഹിയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജോൺ ബ്രിട്ടാസ് എം.പിക്കൊപ്പം മമ്മൂട്ടി ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. ഭാര്യ സുൽഫത്തും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. പുതിയ ചിത്രത്തെക്കുറിച്ചും ഡൽഹിയിലെ ഷൂട്ടിങ്ങിനെക്കുറിച്ചും ഉപരാഷ്ട്രപതി മമ്മൂടിയോട് ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച മോഹൻലാലും ഡൽഹിയിൽ ഷൂട്ടിങിനെത്തും.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മോളിവുഡ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.